ജിയോ കാരണം ടെലികോം മേഖലയ്ക്ക് 20 ശതമാനം റവന്യൂ നഷ്‍ടം
റിലയന്‍സ് ജിയോയുടെ സൗജന്യസേവനം രാജ്യത്തെ ടെലികോം മേഖലയ്ക്ക് ഇതുവരെ 20 ശതമാനം റവന്യൂ നഷ്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ട്. ഇന്ത്യ റേറ്റിംഗ്സ് ആന്‍റ് റിസര്‍ച്ച് നടത്തിയ അവലോകന റിപ്പോര്‍ട്ടിലാണ് പുതിയ കണ്ടെത്തലെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 2016-17 സാമ്പത്തിക വര്‍ഷത്തെ പ്രതികൂലമായി ബാധിക്കുന്ന തിരിച്ചടി 2017-18 കാലയളവിലും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജിയോയുടെ സൗജന്യസേവനം നീട്ടിവയ്ക്കുന്നത് നിലവിലുള്ള പ്രശ്നങ്ങളെ കൂടുതല്‍ രൂക്ഷമാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ജിയോയുടെ രംഗപ്രവേശം മറ്റ് സേവനദാതാക്കളുടെ നിലനില്‍പ്പിനെ അപകടത്തിലാക്കിയെന്നും സ്പെക്ട്രം ഉള്‍പ്പെടെയുള്ള സാങ്കേതിക പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.