മാർച്ച് 31ന് ശേഷവും ജിയോ സൗജന്യ സേവനം തുടരും
മുംബൈ: മാർച്ച് 31ന് അവസാനിക്കുന്ന ഹാപ്പി ന്യൂ ഇയർ ഓഫറിന് ശേഷവും റിലയൻസ് ജിയോ സൗജന്യ സേവനം തുടരുമെന്ന് സൂചന. മാർച്ച് 31ന് ശേഷം മൂന്ന് മാസത്തേക്ക് കൂടിയാവും ഇത്തരത്തിൽ ജിയോയുടെ സേവനം ലഭിക്കുകയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുതിയ ഓഫറിന് ജൂൺ 30 വരെ കാലവധിയുണ്ടായിരിക്കുമെന്നാണ് സൂചനകള്‍.
പുതിയ ഓഫർ അനുസരിച്ച് വോയ്സ് കോളുകൾ പൂർണ സൗജന്യമായിരിക്കുമെങ്കിലും ഡാറ്റ സേവനത്തിനായി 100 രൂപ അധികം നൽകേണ്ടി വരും.
സെപ്തംബർ 5നായിരുന്നു ജിയോ ഇന്ത്യയിൽ സേവനം ആരംഭിച്ചത്. നാല് മാസത്തിനകം 72 മില്യൺ ഉപഭോക്തകളുമായി ജിയോ ഇന്ത്യൻ ടെലികോം രംഗത്ത് ചരിത്രം കുറിച്ചിരുന്നു. സൗജന്യ സേവനം പിൻവലിച്ചാൽ ജിയോയുടെ ഉപഭോക്തകളുടെ എണം കുറയുമെന്ന് ടെക് രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ട്രായുടെ നിർദേശമുള്ളതാനാൽ മാർച്ച് 31ന് ശേഷം ജിയോക്ക് പൂർണമായ സൗജന്യം നൽകാനും കഴിയില്ല. അതുകൊണ്ടാണ് കുറഞ്ഞ നിരക്കിൽ സേവനം നൽകുക എന്ന തന്ത്രം റിലയൻസ് സ്വീകരിക്കുന്നത്.
എന്നാല്‍ പുതിയ വാർത്തയെ കുറിച്ച് റിലയൻസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.