ആപേക്ഷികതാ സിദ്ധാന്തം സിംപിളാക്കി ഹിലരി
ആൽബർട്ട് ഐൻസ്റ്റീൻ ആവിഷ്കരിച്ച അതിസങ്കീർണമായ ആപേക്ഷികതാ സിദ്ധാന്തം ഏറ്റവും ലളിതമായി അവതരിപ്പിച്ചതിന് പതിനെട്ടുകാരിക്ക് ലഭിച്ചത് 2,50,000 യുഎസ് ഡോളർ. ഫിലിപ്പീൻസ് സ്വദേശിയായ ഹിലരി ഡിയാനയാണ് അപക്ഷികതാ സിദ്ധാന്തം സാധാരണക്കാർക്കുപോലും മനസിലാകാവുന്ന തരത്തിൽ അവതരിപ്പിച്ച് ലോകശ്രദ്ധ നേടിയത്.
ലോകമെന്പാടുമുള്ള വിദ്യാർഥികൾക്കായി ഒരുക്കിയ ബ്രേക്ക് ത്രൂ ചലഞ്ചിലാണ് ഹിലരി ഡിയാനയുടെ നേട്ടം. യു ട്യൂബിൽ തന്റെ അവതരണം അപ്ലോഡ് ചെയ്തായിരുന്നു ഹിലരി മത്സരത്തിൽ പങ്കെടുത്തത്. ഈ വീഡിയോ ഇതിനോടകംതന്നെ വൈറലായിട്ടുണ്ട്.
വിദ്യാർഥികളിൽ ശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഗൂഗിൾ സഹസ്ഥാപകൻ സേർജി ബ്രിൻ, ഫേസ്ബുക്ക് സഹസ്ഥാപകൻ മാർക് സുക്കർബർഗ്, ആലിബാബ ഗ്രൂപ്പ് സ്ഥാപകൻ ജാക് മാ തുടങ്ങിയവരുടെ ആഭിമുഖ്യത്തിലാണ് ബ്രേക് ത്രൂ ചലഞ്ച് നടത്തുന്നത്.