നയം രൂപീകരിക്കുന്നവർ പരിഷ്കരണങ്ങളില്‍ സാങ്കേതിക വിദ്യയെക്കൂടി ഉൾക്കൊള്ളണം: കിരൺ മജുംദാർ  

ഇപ്പോൾ ബയോടെക് രംഗത്ത് ഉയർന്നുവരുന്നചില പുതിയ സാങ്കേതികവിദ്യകളുടെ ഉന്നതിയിലാണെന്നും ബയോടെക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുടെ സമന്വയം വളരെ സഹായകരമാണെന്നും അവർ വ്യക്തമാക്കി. 

policy makers should embed technology in reforms prm

ദില്ലി:  രാജ്യത്തെ നയം രൂപീകരിക്കുന്നവർ പരിഷ്‌കരണങ്ങളിൽ സാങ്കേതികവിദ്യ ഉൾപ്പെടുത്തേണ്ടതുണ്ടെന്നും അതാണ് ഇന്ത്യ ഇന്ന് ചെയ്യുന്നതെന്നും ബയോകോൺ എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സൺ കിരൺ മജുംദാർ ഷാ. ചൊവ്വാഴ്ച ദില്ലിയിൽ നടന്ന ഗ്ലോബൽ ടെക്‌നോളജി സമ്മിറ്റ് 2023 ൽ കാർണഗീ എൻഡോവ്‌മെന്റ് ഫോർ ഇന്റർനാഷണൽ പീസ് സ്റ്റഡീസ് വൈസ് പ്രസിഡന്റ് ജോർജ്ജ് പെർകോവിച്ചുമായി നടത്തിയ സംവാദത്തിലായിരുന്നു അവരുടെ പ്രസ്താവന. ഇപ്പോൾ ബയോടെക് രംഗത്ത് ഉയർന്നുവരുന്നചില പുതിയ സാങ്കേതികവിദ്യകളുടെ ഉന്നതിയിലാണെന്നും ബയോടെക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുടെ സമന്വയം വളരെ സഹായകരമാണെന്നും അവർ വ്യക്തമാക്കി. 

സാങ്കേതിക വിദ്യകൾ ഒത്തുചേരുന്ന കാലഘട്ടമാണിത്. നയരൂപകർത്താക്കൾ പരിഷ്കാരങ്ങളിൽ സാങ്കേതികവിദ്യ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യ ഇന്ന് അത് ചെയ്യുന്നുവെന്നും  അവർ പറഞ്ഞു. ബയോടെക്‌നോളജിക്ക് വളരെ അനുകൂലമായ സമയമാണ്. അതിനായി വിവരസാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും പ്രധാന സഹായികളാണെന്ന് ഷാ പറഞ്ഞു. ബയോടെക്‌നോളജിയിൽ പ്രോഗ്‌നോസ്റ്റിക് അൽഗോരിതങ്ങൾ പ്രവർത്തിക്കാൻ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്നും അവർ വ്യക്തമാക്കി. ആഗോള സാങ്കേതിക ഉച്ചകോടിയുടെ എട്ടാമത് എഡിഷൻ ദില്ലിയിൽ ഡിസംബർ 4 മുതൽ 6 വരെ നടക്കും. 

Latest Videos
Follow Us:
Download App:
  • android
  • ios