വിലകൂട്ടലിനിടെ എയര്‍‌ടെല്ലിന്‍റെ കാഞ്ഞബുദ്ധിയോ; ഈ ഫോണ്‍ മോഡലില്‍ ഡാറ്റ ഫ്രീ

കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയ പോക്കോ സി61ന്‍റെ പുതിയ വേര്‍ഷനാണ് വിലക്കിഴിവും സൗജന്യ എയര്‍ടെ‌ല്‍ ഡാറ്റ ഓഫറോടെയും ലഭ്യമാകുന്നത്

POCO C61 Airtel exclusive variant launched in India price and specifications

മുംബൈ: താരിഫ് വര്‍ധനവിലെ വിമര്‍ശനങ്ങള്‍ക്കിടെ പോക്കോയുടെ ഒരു സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലില്‍ സൗജന്യ ഡാറ്റ ഓഫറുമായി എയര്‍ടെല്‍. പ്രത്യേക എഡിഷനിലുള്ള പോക്കോ സി61 സ്‌മാര്‍ട്ട്‌ഫോണ്‍ എടുക്കുന്നവര്‍ക്ക് എയര്‍ടെല്ലിന്‍റെ 50 ജിബി സൗജന്യ ഇന്‍റര്‍നെറ്റ് സൗകര്യം ലഭിക്കും. ഇതിനൊപ്പം വമ്പന്‍ വിലക്കുറവും ഈ ഫോണിന് പോക്കോ പ്രഖ്യാപിച്ചിട്ടുണ്ട്. 

രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളിലൊരാളായ എയര്‍ടെല്ലുമായി സഹകരിച്ച് പുതിയ സ്‌മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുകയാണ് പോക്കോ. കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയ പോക്കോ സി61ന്‍റെ പുതിയ വേര്‍ഷനാണ് വിലക്കിഴിവും എയര്‍ടെ‌ല്‍ ഡാറ്റ ഓഫറോടെയും ലഭ്യമാകുന്നത്. 'പോക്കോ സി61 എയര്‍ടെല്‍ എക്‌സ്‌ക്ലുസീവ് വേരിയന്‍റ്' എന്നാണ് ഈ മോഡലിന്‍റെ പേര്. 8,999 രൂപ വിലയുള്ള അടിസ്ഥാന വേരിയന്‍റ് ഇപ്പോള്‍ 3,000 രൂപ കിഴിവോടെ 5,999 രൂപയ്ക്ക് വാങ്ങാനാകും. 4 ജിബി ഇന്‍റേണല്‍ മെമ്മെറിയും 64 ജിബി സ്റ്റോറേജുമുള്ള ഒപ്പോ സി61 അടിസ്ഥാന മോഡല്‍ സ്‌മാര്‍ട്ട്‌ഫോണ്‍ മൂന്ന് കളര്‍ വേരിയന്‍റുകളില്‍ ജൂലൈ 17 മുതല്‍ ഫ്ലിപ്‌കാര്‍ട്ടില്‍ നിന്ന് വാങ്ങാം. ഫ്ലിപ്‌കാര്‍ട്ട് ആക്‌സിസ് ബാങ്ക് കാര്‍ഡ് വഴി ഫോണ്‍ വാങ്ങിയാല്‍ അഞ്ച് ശതമാനം ക്യാഷ്‌ബാക്കും ലഭിക്കും. 

പ്രത്യേക എഡിഷന്‍ പോകോ സി61 വാങ്ങിയാല്‍ എയര്‍ടെല്ലിന്‍റെ സൗജന്യ 50 ജിബി ഡാറ്റ ആസ്വദിക്കാം. എന്നാല്‍ 18 മാസത്തേക്ക് എയര്‍ടെല്‍ പ്രീപെയ്‌ഡ് സിം മാത്രമേ പുതിയ പോക്കോ സി61ല്‍ ഉപയോഗിക്കാനാകൂ. 

മുമ്പിറങ്ങിയ പോക്കോ സി61 മോഡലില്‍ നിന്ന് വലിയ മാറ്റങ്ങള്‍ പ്രത്യേക എഡിഷന്‍ ഫോണിനില്ല. 6.71 ഇഞ്ച് എച്ച്‌ഡി ഡിസ്‌പ്ലെയില്‍ വരുന്ന പോക്കോ സി61 എയര്‍ടെല്‍ എക്‌സ്‌ക്ലുസീവ് വേരിയന്‍റിന് ഗോറില്ല ഗ്ലാസ് 3 സുരക്ഷയുണ്ടാകും. മീഡിയടെക് ജി36 എസ്ഒസി പ്രൊസസറില്‍ വരുന്ന ഫോണ്‍ ആന്‍ഡ്രോയ്‌ഡ് 14 പ്ലാറ്റ്ഫോമില്‍ തന്നെയുള്ളതാണ്. എട്ട് മെഗാ‌പിക്‌സിന്‍റെയും രണ്ട് മെഗാപിക്‌സന്‍റെയും ഇരട്ട പിന്‍ക്യാമറയും അഞ്ച് മെഗാ‌പിക്സലിന്‍റെ സെല്‍ഫി ക്യാമറയുമാണ് പോകോ സി61 പ്രത്യേക എഡിഷന്‍ സ്‌മാര്‍ട്ട്‌ഫോണിന് വരുന്നത്. 10 വാട്ട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് നല്‍കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് മറ്റൊരു സവിശേഷത. 

Read more: എഐ ക്യാമറയാണ് മെയ്‌ന്‍; റിയല്‍മീ 13 പ്രോ 5ജി സിരീസ് ഉടന്‍ ഇന്ത്യയിലേക്ക്, സവിശേഷതകള്‍ അറിയാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios