2018 ല്‍ സ്മാര്‍ട്ട്ഫോണില്‍ വരാന്‍ പോകുന്ന മാറ്റങ്ങള്‍

Phones set to get smarter in 2018 with futuristic tech

2017 ല്‍ ഡ്യൂവല്‍ ക്യാമറയും, ബാറ്ററി ലൈഫും ഒക്കെയാണ് സ്മാര്‍ട്ട്ഫോണ്‍ വിപണിയെ കീഴടക്കിയതെങ്കില്‍ 2018 ല്‍ എത്തുമ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി 'കളറാകുമെ'ന്നാണ് വിപണി നല്‍കുന്ന സൂചന. അതായത് ഫേസ് ഐഡിയും, ഒഗ്മെന്‍റ് /വെര്‍ച്ച്വല്‍ റിയാലിറ്റിക്കാലമാണ് വരാന്‍ പോകുന്നത് എന്ന് ചുരുക്കം. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍ പ്രവചനങ്ങള്‍ നിങ്ങളുടെ ഫോണിനെ ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയുടെ ലെവലിലേക്ക് മാറ്റും എന്ന് ചുരുക്കം

2017 ല്‍ തന്നെ വലിയ പരീക്ഷണങ്ങളാണ് സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ നടന്നത്. ഹൈ റെസല്യൂഷന്‍ ക്യാമറകള്‍ വന്നു. വീഡിയോ ഓണ്‍ ഡിമാന്‍റ് സ്ക്രീനുകളായി ഫോണുകള്‍. എന്തിനും ഏതിനും ഉപയോഗിക്കാവുന്ന ആപ്പുകള്‍. ഇവയെല്ലാം നമ്മുടെ കൈപത്തിയിലും. 

വിവിധ വിലയില്‍ വലിയ പ്രത്യേകതകള്‍ അവതരിപ്പിച്ചാണ് 2017ല്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ വിപണിയെ സമീപിച്ചത്. 18:9 എന്ന ആസ്പറ്റ് റൈഷ്യൂവിലുള്ള സ്ക്രീനുകള്‍ തരംഗം തന്നെ ഉണ്ടാക്കി. ഡാറ്റ ഉപയോഗം വീഡിയോ കാണാലിനെ നന്നായി സ്വദീനിച്ച 2017 ല്‍ ശരിക്കും ഈ സ്ക്രീന്‍ ഫോണുകള്‍ ഇന്ത്യയില്‍ ഇന്‍സ്റ്റന്‍റ് ഹിറ്റായി എന്ന് തന്നെ പറയേണ്ടിവരും. 

ഫേസ് ഐഡി സംവിധാനവും, വെര്‍ച്വല്‍ റിയാലിറ്റി സംവിധാനങ്ങളും കൂടുതല്‍ വില കുറഞ്ഞ മോഡലുകളില്‍ ചൈനീസ്, അഭ്യന്തര ഉത്പാദകരിലൂടെ വിപണിയില്‍ എത്തുമെന്നാണ് 2018 ന്‍റെ പ്രതീക്ഷ. ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് അധിഷ്ഠിത സംവിധാനങ്ങള്‍ ഫിറ്റ്സന് ബാന്‍റുകളെയും, സ്മാര്‍ട്ട് വാച്ചുകളെയും സ്വദീനിക്കാനും ഇടയുണ്ട്.

അതേ സമയം ഷവോമി, ഒപ്പോ, വിവോ, ലെനോവോ കമ്പനികള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലെ ആധിപത്യം തുടരും. ഈ വര്‍ഷം അവസാനം വരെ വിപണിയില്‍ ഒന്നാം സ്ഥാനക്കാര്‍ സാംസങ്ങ് ആയിരുന്നു. എന്നാല്‍ അടുത്ത തവണ അത് തുടരില്ലെന്ന് വിപണി വൃത്തങ്ങള്‍ പറയുന്നു. ഷവോമിയാണ് സാംസങ്ങിനെ തോല്‍പ്പിച്ച് ഇന്ത്യന്‍ വിപണിയില്‍ ഒന്നാം സ്ഥാനത്ത് എത്തുക എന്നാണ് റിപ്പോര്‍ട്ട്. 

അതേ സമയം ആപ്പിള്‍ ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുകയാണ്. തങ്ങളുടെ ഏറ്റവും വിലകുറഞ്ഞ ഫോണ്‍ ഐഫോണ്‍ എസ്ഇ കഴിഞ്ഞ ജൂണ്‍ മുതല്‍ ആപ്പിള്‍ അസംബ്ല് ചെയ്യുന്നത് ബംഗലൂരുവിലാണ്. അതിന്‍റെ തുടര്‍ച്ചയായി മറ്റു ഫോണുകളിലും ആപ്പിള്‍ ഈ നിലപാട് സ്വീകരിച്ചാല്‍ ആപ്പിള്‍ ഐഫോണ്‍ വിലയില്‍ കുറവുണ്ടാകും ഇത് കൂടുതല്‍പ്പേരെ ആപ്പിളിലേക്ക് ആകര്‍ഷിച്ചേക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios