ഗ്യാലക്സി എസ്9 അണിയറയില്‍ ഒരുങ്ങുന്നു

Patent hints at Samsung Galaxy S9 having a display notch with an embedded fingerprint sensor

ഗ്യാലക്സി എസ്8 വിപണിയില്‍ ആശ്വാസമാണ് സാംസങ്ങിന് സമ്മാനിക്കുന്നത്. ഐഫോണ്‍ 8 വലിയ തരംഗം സൃഷ്ടിക്കാത്ത ആനുകൂല്യം ലഭിച്ചിരിക്കുന്നതും സാംസങ്ങിന് തന്നെ. ഇപ്പോള്‍ ഇതാ ഗ്യാലക്​സി എസ്​9 വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ സാംസങ്ങ് ആരംഭിച്ചു കഴിഞ്ഞെന്നാണ് വിവരം. 

2018 പകുതിയോടെ ഗ്യാലക്സി എസ്​ 9, എസ്​ 9 പ്ലസ്​ എന്നീ പതിപ്പുകള്‍ പുറത്തിറക്കാനാണ് കമ്പനികളുടെ പദ്ധതി. ചില ടെക്​നോളജി വെബ്​സൈറ്റുകള്‍ എസ്​ 9​​​​ന്‍റെ പ്രത്യേകതളെക്കുറിച്ച് സൂചനകള്‍ പുറത്ത്​ വിട്ടുതുടങ്ങി.

2018ല്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ്​ കോണ്‍ഗ്രസില്‍ എസ്​ 9നെ ആദ്യമായി അവതരിപ്പിക്കുമെന്നാണ്​ വാര്‍ത്തകള്‍. സാംസങ്ങി​​​​ന്റെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡല്‍ ഫോണ്‍ 6 ജി.ബി റാമി​​​​ന്‍റെ കരുത്തോട്​ കൂടിയാവും വിപണിയില്‍​ എത്തുക. 

സ്​നാപ്​ഡ്രാഗണ്‍ 845 ആയിരിക്കും പ്രൊസസര്‍. സ്​നാപ്​ഡ്രാഗണ്‍ 835 പ്രൊസസറാണ്​ എസ്​ 8ല്‍ സാംസങ്​ ഉപയോഗിച്ചിരുന്നത്​. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ സ്​നാപ്​ഡ്രാഗണ്‍ പ്രൊസസര്‍ എത്താനുള്ള സാധ്യതകള്‍ വിരളമാണ്​. 

എക്​സിനോസ്​ പ്രൊസസറായിരിക്കും ഫോണിന്​ ഇന്ത്യന്‍ വിപണിയില്‍ കരുത്ത്​ പകരുക. 128 ജി.ബി, 256 ജി.ബി എന്നിങ്ങനെ രണ്ട്​ ശേഖരണശേഷിയിലായിരിക്കും ഫോണുകള്‍ വിപണയിലെത്തുക.

Latest Videos
Follow Us:
Download App:
  • android
  • ios