ചൈന ഫോണ്‍ വിപണിയില്‍ ഓപ്പോ മുന്നില്‍, ആപ്പിളിന്‍റെ വില്‍പ്പന താഴ്ന്നു

oppo mobiles in china

ലോകത്തെ ഏറ്റവും വലിയ സ്മാര്‍ ഫോണ്‍ വിപണിയാണ് ചൈന. ചൈനീസ് ബ്രാന്‍ഡ് ആയ ഷവോമിയായിരുന്നു ചൈനയിലെ മൊബൈല്‍ വില്‍പ്പനയില്‍ ഒന്നാമന്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പനയില്‍ ഒന്നാമതെത്തിയിരിക്കുന്നത് ഓപ്പോ ആണ്. 

2014 ലും 2015 ലും ഒന്നാമതായിരുന്ന ഷവോമിയെ അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളി അമേരിക്കന്‍ ബ്രാന്‍ഡായ ആപ്പിള്‍ നാലാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനം വാവെയ്ക്കും മൂന്നാം സ്ഥാനം വിവോയ്ക്കുമാണ്. ഓപ്പോ 7.84 കോടി ഫോണുകളാണ് വിറ്റത്. 2015 ല്‍ 3.54 കോടി മാത്രം വിറ്റ കമ്പനി ഇക്കുറി വന്‍ കുതിപ്പ് നേടി. 

വാവെയ് 7.6 കോടി ഫോണ്‍ വിറ്റു. വിവോ 6.9 കോടിയും. ആപ്പിള്‍ 4.49 കോടിയും ഷവോമി 4.15 കോടിയും ഫോണുകളാണ് വിറ്റത്. ഷവോമിയെ പിന്നിലാക്കിയെങ്കിലും ആപ്പിളിന്റെ വില്‍പന 2015 ല്‍നിന്ന് താഴുകയാണുണ്ടായത്. 2015 ല്‍ 5.84 കോടി ഫോണുകള്‍ കമ്പനി ചൈനയില്‍ വിറ്റിരുന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios