ഓപ്പോ എഫ്3 ഇന്ത്യയില്‍; മികച്ച വിലയില്‍ കിടിലന്‍ സെല്‍ഫി ഫോണ്‍
ഓപ്പോ എഫ്3 ഇന്ത്യയില്‍ ഇന്ന് അവതരിപ്പിക്കും. സെല്‍ഫി എക്സ്പേര്‍ട്ട് എന്ന വിശേഷണമുള്ള ഓപ്പോ ഫോണുകളില്‍ ആ ശ്രേണിയിലെ ഏറ്റവും മികച്ചത് എന്നാണ് ഈ ഫോണിനെ കമ്പനി വിശേഷിപ്പിക്കുന്നത്. മുന്നിലെ സെല്‍ഫി ഇരട്ട ക്യാമറയാണ് ഈ ഫോണിന്‍റെ പ്രധാന പ്രത്യേകത. എഫ് 3പ്ലസ് എന്ന മുന്‍പ് അവതരിപ്പിച്ച ഫോണിലും ഈ പ്രത്യേകതയുണ്ട്. 13എംപിയും 8എംപിയുമാണ് എഫ്3 പ്ലസിന്‍റെ മുന്നിലെ ക്യാമറ. ഈ ഫോണിന്‍റെ ചെറിയ രൂപമാണ് എഫ്3.
5.5 ഇഞ്ച് ആണ് എഫ്3യുടെ സ്ക്രീന്‍ വലിപ്പം. ഗോറില്ല ഗ്ലാസ് 5 സുരക്ഷയോടെയാണ് ഈ ഫുള്‍ എച്ച്ഡി സ്ക്രീന്‍ എത്തുന്നത്. സെല്‍ഫി ക്യാമറ മികച്ചതാകുമ്പോള്‍ 13 എംപിയാണ് പ്രധാന ക്യാമറ. ഒക്ടകോര്‍ മീഡിയടെക്ക് എംടി 6750ടി പ്രോസ്സസറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 4ജിബിയാണ് റാം ശേഷി. 64ജിബിയാണ് ഇന്‍റേണല്‍ സ്റ്റോറേജ്. 128 ജിബിവരെ മെമ്മറി കാര്‍ഡുവഴി ശേഖരണ ശേഷി വര്‍ദ്ധിപ്പിക്കാം. ആന്‍ഡ്രോയ്ഡ് 6.0 മാഷ്മെലോയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം.
ഇരട്ട സിം ഉപയോഗിക്കാവുന്ന ഫോണ്‍ വിഒഎല്‍ഇടി സാങ്കേതികതയുമുണ്ട്. 3,200 എംഎഎച്ച് ബാറ്ററി ശേഷിയാണ് ഈ ഫോണിനുള്ളത്. 153 ഗ്രാം ഭാരമുള്ള ഫോണിന്‍റെ ഡൈമന്‍ഷന്‍ 153.3 × 75.2 ×7.3 എംഎം ആണ്. ഇന്ത്യയില്‍ 26,000 രൂപയാണ് എഫ്3യുടെ വില.