വണ്‍പ്ലസ് 6ടി വരുന്നു; വലിയ പ്രത്യേകതകളുമായി
ഇന്‍ഡിസ്പ്ലേ ഫിംഗര്‍ പ്രിന്‍റോടെയാണ് ഫോണ്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ നോച്ച് ഡിസ്പ്ലേ വാട്ടര്‍ ഡ്രോപ്പ് നോച്ചായി പരിഷ്കരിക്കും.
മുംബൈ: ചുരുങ്ങിയ കാലത്തിനുള്ളില്‍ ഓണ്‍ലൈനില്‍ വലിയൊരു ആരാധകനിരയെ ഉണ്ടാക്കിയ മൊബൈല്‍ ബ്രാന്‍റാണ് വണ്‍പ്ലസ്. ഇവരുടെ പുതിയ ഫോണ്‍ വണ്‍പ്ലസ് 6ടി ഈ വരുന്ന ഓക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ പുറത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ട്. വലിയ മാറ്റങ്ങളുമായാണ് വണ്‍പ്ലസിന്‍റെ ഫ്ലാഗ്ഷിപ്പ് മോഡല്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്.
ഇന്‍ഡിസ്പ്ലേ ഫിംഗര്‍ പ്രിന്‍റോടെയാണ് ഫോണ്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ നോച്ച് ഡിസ്പ്ലേ വാട്ടര്‍ ഡ്രോപ്പ് നോച്ചായി പരിഷ്കരിക്കും. ഒപ്പം 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് വണ്‍പ്ലസ് 6ടിയില്‍ ഉണ്ടാകില്ല.
59 ശതമാനത്തോളം വണ്‍പ്ലസ് ഉപയോക്താക്കളും വയര്‍ലെസ് ഇയര്‍ഫോണ്‍ ഉപയോഗിക്കുകയാണ് എന്നതാണ് ഇത്തരം തീരുമാനത്തിന് പിന്നില്‍ എന്നാണ് വണ്‍പ്ലസ് നല്‍കുന്ന സൂചന. 6.4 ഇഞ്ചായിരിക്കും ഫോണിന്‍റെ സ്ക്രീന്‍ വലിപ്പം എന്നാണ് ലഭിക്കുന്ന സൂചന. പിന്നില്‍ മൂന്ന് ക്യാമറ സെന്‍സറുകളാണ് ഫോണില്‍ പ്രതീക്ഷിക്കുന്നത്. 3500 എംഎഎച്ചായിരിക്കും ഫോണിന്‍റെ ബാറ്ററി ശേഷി.