പത്ത് മിനുട്ടില്‍ 100 കോടിയുടെ ഫോണുകള്‍ വിറ്റഴിച്ച് വണ്‍പ്ലസ് 6

  • പത്ത് മിനുട്ടില്‍ 100 കോടിയുടെ ഫോണുകള്‍ വിറ്റഴിച്ച് ഇന്ത്യന്‍ മാര്‍ക്കറ്റിലെ അരങ്ങേറ്റം ഗംഭീരമാക്കി വണ്‍പ്ലസ് 6
OnePlus 6 sets a new record with INR 100 Crores sales in 10 mins

മുംബൈ: പത്ത് മിനുട്ടില്‍ 100 കോടിയുടെ ഫോണുകള്‍ വിറ്റഴിച്ച് ഇന്ത്യന്‍ മാര്‍ക്കറ്റിലെ അരങ്ങേറ്റം ഗംഭീരമാക്കി വണ്‍പ്ലസ് 6. കഴിഞ്ഞ വാരം പുറത്തിറക്കിയ വണ്‍പ്ലസ് 6 പ്രിവ്യൂ സെയിലിലാണ് അത്ഭുതനേട്ടം നടത്തിയത്. മെയ് 21ന് ഉച്ചയ്ക്ക് 12 മണിക്കായിരുന്നു പ്രിവ്യൂസെയില്‍ നടന്നത്. വണ്‍പ്ലസിന്‍റെ ഇന്ത്യന്‍ സൈറ്റ് വണ്‍പ്ലസ്.ഇന്‍, ആമസോണ്‍.ഇന്‍ എന്നിവിടങ്ങളിലായിരുന്നു വില്‍പ്പന.

ഫോണിന്‍റെ ഓപ്പണ്‍ സൈയില്‍ ചോവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണി മുതല്‍ ആരംഭിച്ചിട്ടുണ്ട്. ആമസോണ്‍ ഇന്ത്യയില്‍ മികച്ച ഓഫറുകള്‍ക്ക് ഒപ്പമാണ് ഫോണ്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. 6.28 ഇഞ്ച് എഎംഒഎൽഇഡി സ്ക്രീൻ ആണ് വൺപ്ലസ് 6ന് ഉള്ളത്. സ്ക്രീൻ റെസല്യൂഷൻ 2280x1080 പിക്സലാണ്. ഇത് നേരത്തെ ഇറങ്ങിയ വൺപ്ലസ് 5ടിക്ക് തുല്യമാണെങ്കിലും. നോച്ച് ഡിസേപ്ലേയുടെ ആനുകൂല്യത്തിൽ കൂടുതൽ സ്ക്രീൻ വലിപ്പം വൺപ്ലസ് 6ന് ലഭിക്കുന്നുണ്ട്. താഴത്തെ ബെസ് പൂർണ്ണമായും ഒഴിവാക്കാതെ ചെറിയ തോതിൽ നിലനിർത്തിയാണ് മോഡൽ. അതിനാൽ തന്നെ ഡിസ്പ്ലേയിൽ ഒരു വലിയ ടോബര്, സ്ട്രേച്ച് ഫീൽ വൺപ്ലസ് 6 നൽകിയെന്ന് ഉപയോക്താവിന് തോന്നിയേക്കില്ല.

റാംശേഷിയിലാണ് വൺപ്ലസ് 6ന്റെ മറ്റൊരു പ്രധാനപ്രത്യേകത 8ജിബി റാം ആണ് വൺപ്ലസ്6 128 ജിബിക്ക്  വാഗ്ദാനം നൽകുന്നത്.  6ജിബി റാം പതിപ്പും ഇറങ്ങുന്നുണ്ട്. മെമ്മറി ശേഷിയുടെ അടിസ്ഥാനത്തിൽ രണ്ട് മോഡലുകളാണ് വൺപ്ലസ് 6 ന് ഉള്ളത്. 8ജിബി/128 പതിപ്പും, 8ജിബി/256 പതിപ്പും. മിറർ ബ്ലാക്ക്, മിഡ്നൈറ്റ് ബ്ലാക്ക്, സിൽവർ വൈറ്റ് നിറങ്ങളിലാണ് ഫോൺ മാർക്കറ്റിൽ എത്തുന്നത്. മെറ്റൽ ബോഡി ഉപേക്ഷിച്ച് ഗ്ലാസ് ബോഡിയിലേക്ക് എത്തുമ്പോൾ പ്രധാനമായും മുൻനിരഫോണുകളിൽ കാണുന്ന അപ്ഡേഷൻ വയർലെസ് ചാർജിംഗ് നൽകും എന്നതാണ് എന്നാൽ തൽക്കാലം ആ ഫീച്ചർ വൺപ്ലസ് 6ൽ ഇല്ല. 3,300 എംഎെച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി.

ക്യാമറയിലേക്ക് വരുമ്പോൾ 16എംപി മുൻ ക്യാമറയാണ് ഫോണിനുള്ളത്. പിന്നിൽ ഇരട്ട ക്യാമറ സംവിധാനം നൽകിയിരിക്കുന്നു. 16എംപി ആർജിബി ക്യാമറയും, ബൊക്കെ ഇഫക്ടോടെയുള്ള 20എംപി ക്യാമറയും. 4കെ വീഡിയോ ഷൂട്ട് ചെയ്യാൻ സാധിക്കുന്ന ക്യാമറകളാണ് ഇവ. സെക്കന്റിൽ 60 ഫ്രൈംവരെ 4കെ ഷൂട്ട് സാധ്യമാണ്. പ്രോട്രിയേറ്റ് മോഡ് എന്ന ജനപ്രിയ സംവിധാനത്തോട് ഒപ്പം സെൽഫി പ്രോട്രിയേറ്റ് സംവിധാനവും ഇത്തവണ വൺപ്ലസ് അവതരിപ്പിക്കുന്നുണ്ട്.

ഫോണിന്‍റെ 6ജിബി റാം+64 ജിബി പതിപ്പിന് 34,999 രൂപയാണ് വില. 8ജിബി 128 ജിബി പതിപ്പിന് 39,999 രൂപയാണ് വില. ഈ ഫോണുകള്‍ മിഡ്നൈറ്റ്, മിറര്‍ ബ്ലാക്ക് നിറങ്ങളില്‍ ലഭിക്കും. അതേ സമയം വണ്‍പ്ലസ് മാര്‍വല്‍ ആവഞ്ചേര്‍സ് എഡിഷന്‍ 256 ജിബി മെമ്മറി ശേഷിയും 8 ജിബി റാം ശേഷിയിലുമാണ് ഇറങ്ങുന്നത്. ഇതിന്‍റെ വില 44,999 രൂപയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios