വണ്‍പ്ലസ് 5 പുറത്തിറങ്ങി: ഇരട്ട ക്യാമറ പുതിയ പ്രത്യേകത

OnePlus 5 launched Price Specifications Features

വണ്‍പ്ലസ് 5 പുറത്തിറങ്ങി. മുന്‍പ് കേട്ട അഭ്യൂഹങ്ങളെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ചൈനീസ് നിര്‍മ്മാതക്കളായ വണ്‍പ്ലസിന്‍റെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലിന്‍റെ പ്രത്യേകതയും വിലയും. 154.2 x 74.1 x 7.25എംഎം ഡൈമന്‍ഷനില്‍ എത്തുന്ന ഈ ഫോണിന്‍റെ തൂക്കം 153 ഗ്രാം ആണ്. അലുമിനിയം യൂണിബോഡി ഡിസൈനാണ് ഇതിനുള്ളത്. 6ജിബി, 8 ജിബി മോഡലുകളില്‍ എത്തുന്ന ഫോണിന്‍റെ ഇപ്പോള്‍ പ്രഖ്യാപിച്ച വിലകള്‍ 30000 ത്തിനും 35,000ത്തിനും ഇടയിലാണ്. ജൂലൈ പകുതിയോടെ ഇന്ത്യയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഫോണിന്‍റെ വിലയില്‍ ചെറിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.

റാം ശേഷിയില്‍ രണ്ട് മോഡലുകളായാണ് വണ്‍പ്ലസ് 5 എത്തുന്നത്. 6ജിബി മോഡലിന് ഇന്‍റേണല്‍ മെമ്മറി 64 ജിബിയാണ്. 8ജിബി മോഡലിന്‍റെ ഇന്‍റേണല്‍ മെമ്മറി 128 ജിബിയാണ്. ആന്‍ഡ്രോയ്ഡ് ന്യൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ വണ്‍പ്ലസിന്‍റെ കസ്റ്റം ഒക്സിജന്‍ കസ്റ്റമറൈസേഷനും ഉണ്ടാകും. 5.5 ഇഞ്ച് 1080 പിക്സല്‍ ഫുള്‍ എച്ച്.ഡി ഒപ്റ്റിമിക്ക് എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്, സ്ക്രീന്‍ റെസല്യൂഷന്‍ 1920 x 1080 പിക്സലാണ്. സ്ക്രീനിന് ഗോറില്ല ഗ്ലാസ് 5 സംരക്ഷണമുണ്ട്.

പിന്നിലെ ഇരട്ട ക്യാമറയാണ് വണ്‍പ്ലസ് 5 ന്‍റെ പ്രധാന പ്രത്യേകത.16 എംപിയും, 20 എംപിയുമുള്ള ഇരട്ട ക്യാമറയാണ് പിന്നില്‍. 20 എംപി ക്യാമറ ടെലിഫോട്ടോ ലെന്‍സോടെയാണ് നല്‍കിയിരിക്കുന്നത്. ഫോണിന്‍റെ സെല്‍ഫി ക്യാമറ 16 എംപിയാണ്.  എല്ലാ ക്യാമറകളും 4കെ റെക്കോഡിംങ്ങിന് പ്രാപ്തമാണ്. 

3,300എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി. അരമണിക്കൂറില്‍ ഫുള്‍ ചാര്‍ജ് ചെയ്യാന്‍ പറ്റുമെന്നാണ് കമ്പനിയുടെ അവകാശവാദം. 4ജി സപ്പോര്‍ട്ടോടെയാണ് ഫോണ്‍ എത്തുന്നത്. 

 

Latest Videos
Follow Us:
Download App:
  • android
  • ios