രണ്ട് റോബോട്ടുകള്‍ ചേര്‍ന്ന് 'ഇനി കുട്ടിയെ' ഉണ്ടാക്കും
ഇത്തരത്തില്‍ റോബോട്ടുകള്‍ ശരിക്കും ഉണ്ടായിരുന്നെങ്കിലോ, എങ്കിലോ എന്നല്ല ഉണ്ട് എന്ന് തന്നെ പറയേണ്ടി വരും. രണ്ട് റോബോട്ടുകളുടെ ബന്ധത്തിലൂടെ പുതിയ റോബോട്ട് കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ പിറവിയെടുത്തുവെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്ത. ആംസ്റ്റര്‍ഡാമിലെ റോബോട്ട് ബേബി പ്രോജക്ടിന്‍റെ ഭാഗമായാണ് ഒരു പ്രോട്ടോടൈപ്പ് റോബോട്ട് പിറന്ന് വീണത് എന്നാണ് വാര്‍ത്ത. ആംസ്റ്റര്‍ഡാമിലെ വിര്‍ജി യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇത്തരം ഒരു റോബോട്ട് പ്രത്യുത്പാദനം മാര്‍ഗ്ഗത്തിനായി ശ്രമിക്കുന്നത്.
ലിംഗ വ്യത്യസമുള്ള റോബോട്ടുകളെ നിര്‍മ്മിക്കാനാണ് ഇവരുടെ പ്രധാന പരീക്ഷണം. ഇതിലൂടെ അടുത്ത ഘട്ടം റോബോട്ടുകളില്‍ ജൈവികമായ പരിണാമം സംഭവിക്കും എന്നാണ് ശാസ്ത്ര സംഘത്തിന്‍റെ പ്രതീക്ഷ. ഇന്നുള്ള റോബോട്ടുകളുടെ പലമടങ്ങ് ശരീരിക, പെരുമാറ്റ സ്വഭാവങ്ങള്‍ ചേര്‍ന്നതായിരിക്കും പുതിയ റോബോട്ടുകള്‍. ഇത്തരം റോബോട്ടുകളെ വികസിപ്പിച്ചാല്‍ മനുഷ്യന് അനുയോജ്യമല്ലാത്ത പരിതസ്ഥിതികളില്‍ അവയെ ഉപയോഗപ്പെടുത്താം എന്നാണ് ഇവര്‍ പറയുന്നത്. അതായത് ഭാവിയില്‍ ചൊവ്വയില്‍ ഒരു കോളനി ഉണ്ടാക്കിയാല്‍ മനുഷ്യന് പകരം അവിടെ അനുകൂല കാലവസ്ഥയാണോ എന്ന് പരീക്ഷിക്കാന്‍ ഈ വികസിത റോബോട്ടുകളെ ഉപയോഗിക്കാം.
ഇപ്പോഴത്തെ റോബോട്ട് കുഞ്ഞിനെ ഉണ്ടാക്കിയ സംഭവങ്ങളും ഇവര്‍ വിവരിക്കുന്നുണ്ട്, പേരന്‍റ് റോബോട്ടുകളെ അരീന എന്ന പറയുന്ന പ്രത്യേക ജീവിതാവസ്ഥയില്‍ കൊണ്ട് താമസിച്ച് പ്രവര്‍ത്തിച്ചാണ് ഇത് സാധ്യമാക്കിയത് എന്നാണ് ഈ ശാസ്ത്രകാരന്മാരുടെ വാദം. ഈ പ്രത്യേക അവസ്ഥയില്‍ റോബോട്ടുകള്‍ തമ്മില്‍ കമ്യൂണിക്കേഷന്‍ നടത്തുന്നുണ്ടെന്നാണ് പഠന സംഘത്തിലുള്ള ഖുസ്റ്റി എബിയന്‍ എന്ന ഗവേഷകന്‍ പറയുന്നത്. ഇവയുടെ ജീവിതം പോലെ ഇവര്‍ ബന്ധപ്പെടും ഇതിന്‍റെ ജീനോം വൈഫൈ വഴി എടുത്ത് 3ഡി പ്രിന്‍റ് ചെയ്താണ് പുതിയ റോബോട്ടിനെ നിര്‍മ്മിച്ചത്. എതാണ്ട് ഒന്നരകൊല്ലമാണ് ഇത്തരം ഒരു ഗവേഷണത്തിന് എടുത്തത്.
കഴിഞ്ഞ മെയ് 26നാണ് ക്യാംപ്സ് പാര്‍ട്ടിയിലാണ് പുതിയ ഗവേഷണഫലം യൂണിവേഴ്സിറ്റി പുറത്തുവിട്ടത്. എന്നാല്‍ ഈ ഗവേഷണം വളരെ ചിലവ് കുറഞ്ഞ കണ്‍സപ്റ്റ് മോഡല്‍ എന്ന രീതിയിലാണ് നടത്തിയതെന്നും, ഇതിന്‍റെ വാണിജ്യ തലത്തിലുള്ള ഗവേഷണം നടത്താന്‍ കൂടുതല്‍ പണവും സാങ്കേതിക സഹായവും ആവശ്യമാണെന്നാണ് യൂണിവേഴ്സിറ്റി പറയുന്നത്.