നോക്കിയ ഫോണ്‍ എക്സ്ക്യൂസീവ് പ്രത്യേകതകള്‍

Nokia Android Phone With Entry Level Specifications Leaked via Benchmark Site

നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇറങ്ങും എന്ന വാര്‍ത്ത വന്നിട്ട് ചില ദിവസങ്ങളെ ആയിട്ടുള്ളു. എന്നാല്‍ പുതിയ വാര്‍ത്ത പ്രകാരം പുതിയ ആന്‍ഡ്രോയ്ഡ് ഫോണിന്‍ എന്‍ട്രിലെവല്‍ പ്രത്യേകതകളെ കാണൂ എന്നാണ് റിപ്പോര്‍ട്ട്. എച്ച്എംഡി ഗ്ലോബലിന്‍റെ ഈ റിപ്പോര്‍ട്ട് ടെക് ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്.

ആന്‍ഡ്രോയ്ഡ് 7 ല്‍ ആയിരിക്കും ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 200എസ്ഒഎസ് കപ്പിള്‍ഡ് പ്രോസ്സസര്‍ ആയിരിക്കും ഫോണിന് ഉണ്ടാകുക. 1.9 ജിഗാഹെര്‍ട്സ് ആണ് പ്രോസ്സര്‍ ശേഷി. ക്വിക്ക് ചാര്‍ജ് 3.0 ടെക്നോളജിയോട് കൂടിയ ഇന്‍ബില്‍ട്ട് ബാറ്ററിയാണ് ഫോണിന് ഉണ്ടാകുക. 1ജിബിയാണ് റാം ശേഷി. 

എന്നാല്‍ ഇത്തരത്തിലുള്ള എന്‍ട്രിഫോണുകള്‍ നോക്കിയയുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ എന്ന ടെക് ഹൈപ്പിന് ഒപ്പം നില്‍ക്കുമോ എന്നതാണ് ടെക് ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ച എന്നാല്‍ എച്ച്എംഡി ഗ്ലോബലിന്‍റെ റിപ്പോര്‍ട്ടുകള്‍ തെറ്റാറില്ല എന്നതാണ് അനുഭവം.

നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം 5.2 ഇഞ്ചും 5.5 ഇഞ്ചും വലിപ്പമുള്ള ഫോണിന് 2കെ റെസല്യൂഷനാണുള്ളത്. പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും സംരക്ഷണം നല്‍കുന്ന ഫോണിന് ഐപി68 സെര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. സാംസങ് ഗാലക്‌സി എസ് 7 എഡ്ജിനും ഗാലക്‌സി എസ് 7 നും ഒപ്പം നില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണുകളായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios