നോകിയ 8 പുറത്തിറക്കി; വില 36,999

Nokia 8 launched in India for Rs 36999

നോകിയ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബിഗ് ബജറ്റ് സ്‌മാര്‍ട്‌ഫോണായ നോകിയ 8 ഇന്ത്യയില്‍ പുറത്തിറക്കി. 36,999 രൂപയാണ് വില. മെറ്റാലിക് രൂപകല്‍പന, ഇരട്ട ക്യാമറ, ഓസോ ഓഡിയോ, ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് ഒ എസ് എന്നിവയാണ് നോകിയ 8-ന്റെ പ്രധാന സവിശേഷതകള്‍. ഒക്‌ടോബര്‍ 14 മുതല്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും നോകിയ 8 മോഡലുകളുടെ വില്‍പന ആരംഭിക്കും. വിന്‍ഡോസ് ഫോണുകള്‍ പുറത്തിറക്കി പരാജയപ്പെട്ട നോകിയ ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് മോഡലുകളുമായി വിപണിയില്‍ ഇടംകണ്ടെത്താന്‍ ശ്രമിക്കുകയാണ്. നേരത്തെ വിലകുറഞ്ഞ മോഡലുകളായ നോകിയ 3, നോകിയ 5, നോകിയ 6 എന്നിവ ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നു.

നോകിയ 8-ന്റെ ഏറ്റവും പ്രധാന സവിശേഷതകള്‍...

ഗൊറില്ല ഗ്ലാസ് 5-ഓട് കൂടിയ 5.2 ഇഞ്ച് ക്വാഡ്എച്ച്ഡി ഡിസ്‌പ്ലേ

64 ജിബി ഇന്റേണല്‍ സ്റ്റോറേജ്(മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ ഉയര്‍ത്താം)

13 എംപി വീതമുള്ള ഇരട്ട ക്യാമറകള്‍- ഇതില്‍ ഒന്ന് കളര്‍ ചിത്രവും മറ്റൊന്ന് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളും എടുക്കാം. ലൈറ്റ് കുറവുള്ള സാഹചര്യത്തില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്യാമറ ഉപയോഗിക്കാം. ഇസഡ്ഇഐഎസ്എസ് സര്‍ട്ടിഫൈഡ് ക്യാമറയാണ് നോകിയ 8ല്‍ ഉള്ളത്.

ആന്‍ഡ്രോയ്ഡ് 7.1.1 നോഗട്ട് ഓപ്പറേറ്റിങ് സിസ്റ്റമാണ് നോകിയ 8ല്‍ ഉള്ളതെങ്കിലും ആന്‍ഡ്രോയ്ഡ് 8.0 ഒറിയോയിലേക്ക് പിന്നീട് അപ്ഡേറ്റ് ചെയ്യാനാകും.

Latest Videos
Follow Us:
Download App:
  • android
  • ios