പാമ്പ് കളിയുണ്ട്..ബാറ്ററി ലൈഫുണ്ട്... നോക്കിയ 3310 ന്‍റെ തിരിച്ചുവരവ്

Nokia 3310  The icon is back

നോക്കിയ 3310 നോക്കിയ അവതരിപ്പിച്ചു.  ബാഴ്സലോണയിലെ മൊബൈൽ വേൾഡ് കോൺഗ്രസിൽ മൂന്ന് സ്മാർട്ട് ഫോണുകളും നോക്കിയ അവതരിപ്പിച്ചത്. സോഷ്യല്‍ മീഡിയ ഒന്നടങ്കം ഇപ്പോള്‍ ഈ ഫോണിനെക്കുറിച്ചുള്ള ചര്‍ച്ചയാണ് നടക്കുന്നത്. ഇതാ നോക്കിയ 3310 ന്‍റെ പ്രത്യേകതകള്‍.

ഇരട്ട സിം ഫോണായാണ് 3310 അവതരിപ്പിച്ചിരിക്കുന്നത്. കൂടെ ക്യാമറയും ഉണ്ട്. ഫിസിക്കൽ കീബോർഡ് തന്നെയാണ്. എന്നാൽ ഡിസ്പ്ലെ ബ്ലാക്ക് വൈറ്റിൽ നിന്ന് കളറായി. രണ്ടു മെഗാപിക്സൽ കാമറയാണ് 3310 ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൈക്രോ എസ്ഡി കാർഡ് മറ്റൊരു വലിയ പ്രത്യോകതയാണ്. നോക്കിയ 3310 ന്റെ ഏറ്റവും വലിയ പ്രത്യേകത തുടർച്ചയായി 22 മണിക്കൂർ സംസാരിക്കാമെന്നതാണ്.

ഏകദേശം 3400 രൂപയാണ് ഫോണിന് വില വരുക എന്നാണ് അറിയുന്നത്. വിലയേക്കാള്‍ ഏറെ ആളുകളുടെ നോസ്റ്റാള്‍ജിയ മുതലെടുക്കുക എന്നതാണ് ഈ തിരിച്ചുവരവിലൂടെ നോക്കിയ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തം. 2.4 ഇഞ്ച് പോളറൈസ്ഡ്, വക്രാകൃതിയിലുള്ള ഡിസ്പ്ലെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു ദിവസം തുടർച്ചയായി സംസാരിക്കാൻ ശേഷിയുള്ളതാണ് ബാറ്ററി. സ്റ്റാൻഡ് ബൈ മോഡിൽ ഒരു മാസവും ഉപയോഗിക്കാം. മൈക്രോ യുഎസ്ബി പോർട്ട് ഉപയോഗിച്ച് ചാർജ് ചെയ്യാനും സാധിക്കും.

3310 ന്റെ ഏറ്റവും മികച്ച ഫീച്ചറുകളിൽ ഒന്നായ പാമ്പ് ഗെയിമിന്റെ പരിഷ്കരിച്ച പതിപ്പ് പതിയ ഹാൻഡ്സെറ്റിലും ലഭ്യമാണ്. പഴയ സ്കോറുകൾ മറിക്കടക്കാൻ പുതിയ പാമ്പ് ഗെയിമിലൂടെ സാധിക്കുമെന്നാണ് നോക്കിയ പറയുന്നത്. ചുവപ്പ്, മഞ്ഞ, ബ്ലാക്ക്, ഗ്രേ എന്നീ നാലു നിറങ്ങളിലാണ് ഫോൺ ഇറങ്ങിയിരിക്കുന്നത്.

ക്യാമറയ്ക്ക് എൽഇഡി ഫ്ലാഷ് ലഭ്യമാണ്. ഹെഡ്ഫോൺ ജാക്ക്, സിംഗിൾ, ഡ്യുവൽ സേവനം, 16 എംബി സ്റ്റോറേജ്, 32 ജിബി വരെ ഉയർത്താം, എഫ്എം റേഡിയോ, എംപി ത്രീ പ്ലേയർ, 2ജി കണക്റ്റിവിറ്റി എന്നിവ പ്രധാന ഫീച്ചറുകളാണ്. 
 

Latest Videos
Follow Us:
Download App:
  • android
  • ios