നോക്കിയ 3310 4ജി പതിപ്പ് എത്തുന്നു

Nokia 3310 4G feature phone in the works

നോക്കിയയെ അവരുടെ പഴയ പ്രതാപത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമത്തിലാണ് നോക്കിയ ഫോണ്‍ നിര്‍മ്മാതാക്കള്‍ എച്ച്എംഡി ഗ്ലോബല്‍. നോക്കിയ പ്രേമികളുടെ നൊസ്റ്റാള്‍ജിയ നോക്കിയ 3310 അടുത്തിടെയാണ് നോക്കിയ വീണ്ടും ഇറക്കിയത്. 2ജിയില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ വിപണിയില്‍ കൗതുകവും വില്‍പ്പനയും ഉണ്ടാക്കിയിരുന്നു.

ഇപ്പോള്‍ ഇതാ ഈ ഫോണിന്‍റെ 4ജി പതിപ്പ് ഇറക്കാന്‍ ശ്രമിക്കുകയാണ് നോക്കിയ. ആന്‍ഡ്രോയ്ഡ് ഫോര്‍ക്ക് പതിപ്പിന്‍റെ പിന്തുണയോടെ ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.  കഴിഞ്ഞ ഒക്ടോബറില്‍ 3ജി കണക്ടിവിറ്റിയോടെയുള്ള നോക്കിയ 3310  പുറത്തിറക്കിയിരുന്നു. ചൈനയിലെ ടെലി കമ്യൂണിക്കേഷന്‍ ഡിവൈസ് റെഗുലേറ്ററി അതോററ്ററിയുടെ പരിശോധനയ്ക്ക് വേണ്ടി നല്‍കിയപ്പോഴാണ് നോക്കിയ 3310യുടെ 4ജി പതിപ്പ് ഇറക്കുന്ന വാര്‍ത്ത പുറത്തായത്.

കഴിഞ്ഞ വര്‍ഷം ഇറക്കിയ മോ‍ഡലിന്‍റെ അതേ രൂപത്തിലായിരിക്കും 4ജി പതിപ്പ് എത്തും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ നോക്കിയ എസ് 30 പ്ലസ് എന്ന പ്ലാറ്റ്ഫോമിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിച്ചതെങ്കില്‍ ആന്‍ഡ്രോയ്ഡിലായിരിക്കും 3310 4ജി പതിപ്പ് പ്രവര്‍ത്തിക്കുക എന്നതാണ് പ്രധാന വ്യത്യാസം.

Latest Videos
Follow Us:
Download App:
  • android
  • ios