നോക്കിയ 2 ഇന്ത്യയില്‍ ഇറങ്ങി
നോക്കിയ 2 ഇന്ത്യയില്‍ ഇറങ്ങി. എച്ച്എംഡി ഗ്ലോബലിന്‍റെ നോക്കിയ സ്മാര്‍ട്ട്ഫോണ്‍ പരമ്പരയിലെ ഏറ്റവും വിലകുറഞ്ഞ ഫോണുകളില്‍ ഒന്നാണ് നോക്കിയ 2. ഇന്ത്യയിലെ വില 6,999 രൂപയാണ്. നവംബര്‍ 24 മുതല്‍ ഫോണ്‍ രാജ്യത്തെ വിവിധ ഔട്ട്ലെറ്റുകളിലും, ഓണ്‍ലൈനിലും ലഭിക്കും.
ബ്ലാക്ക്, വൈറ്റ്, കോപ്പര്‍ ബ്ലാക്ക് കളറുകളിലാണ് ഫോണ്‍ എത്തുന്നത്. ജിയോ ഉപയോക്താക്കള്‍ക്ക് ആഗസ്റ്റ് 31 2018വരെ നോക്കിയ 2 വാങ്ങുമ്പോള്‍ പ്രത്യേക റീചാര്‍ജ് ഓഫറുകള്‍ ലഭിക്കും. സ്റ്റോക്ക് ആന്‍ഡ്രോയ്ഡില്‍ ഇറങ്ങുന്ന ഫോണ്‍ നോക്കിയ 3, നോക്കിയ 5 എന്നിവയുമായി ചില സാമ്യങ്ങള്‍ പിന്‍തുടരുന്നുണ്ട്. 2 ദിവസത്തെ ബാറ്ററി ലൈഫ് ഫോണിന് ലഭിക്കും എന്നാണ് ബാഗ്ദാനം. ബാറ്ററി ശേഷി 4,100 എംഎഎച്ചാണ്.
5 ഇഞ്ച് 720 പിക്സല്‍ ഡിസ്പ്ലേയാണ് ഫോണിന് ഒപ്പം ഗോറില്ല ഗ്ലാസ് 3 സംരക്ഷണവുമുണ്ട്. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 212 പ്രോസസ്സറാണ് ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 1ജിബിയാണ് റാം ശേഷി. 8 ജിബിയാണ് ഇന്‍റേണല്‍ സ്റ്റോറേജ് എസ്.ടി കാര്‍ഡ് ഉപയോഗിച്ച് ശേഖരണ ശേഷി വര്‍ദ്ധിപ്പിക്കാം.