നോക്കിയ 105 വിപണിയിലെത്തി; വില കേട്ടാല്‍ ഞെട്ടും...
തകർപ്പൻ വിലയിൽ നോക്കിയ 105 വിപണിയിലെത്തി. എച്ച് എംടി ഗ്ളോബൽ ഹോം നോക്കിയയുടെ പുതിയ പതിപ്പായ മൂന്നാം തലമുറയിലെ ഫോണായ 105 ആണ് ഇപ്പോൾ വിപണിയിലെ താരം. നിലവിൽ ലോകത്താകമാനം 200 മില്യൺ നോക്കിയ 105 ഫോണുകൾ വിൽക്കപ്പട്ടതിനു ശേഷമാണ് കമ്പനി പുതിയ കാൽവെപ്പിന് ഒരുങ്ങുന്നത്.
അവാർഡ് നേടിയ ഈ ഫോൺ ആകർഷകമായ ഡിസൈനിങ്ങിലും, ഉയർന്ന ബാറ്ററി ലൈഫും കൂടാതെ സ്ക്രീനിൻ്റെ വലിപ്പവും മികച്ച കീപ്പാഡുമായാണ് പുറത്തിറങ്ങുന്നത്. ഇത്രയേറെ പ്രത്യേകതകൾ ഉണ്ടെങ്കിലും കുറഞ്ഞ വിലയിലാണ് ഫോൺ ലഭിക്കുക. 999 രൂപയാണ് ഫോണിൻ്റെ വില.
കൂടുതൽ ആളുകളെ ലോകവുമായി ബന്ധപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി 105 പുറത്തിറക്കിയിരിക്കുന്നത്. ജൂലൈ 19 മുതൽ നോക്കിയ 105 ൻ്റെ ഡ്യുവൽ സിം, സിംഗിൾ സിം ഫോണുകൾ റീടെയിൽ ഷോപ്പുകൾ വഴി ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.നോക്കിയയുടെ പരമ്പരാഗതമായ ഡിസൈനിങ്ങിൽ കൈയ്യിൽ ഒതുങ്ങുന്ന തരത്തിലുള്ള മനോഹരമായ രൂപകൽപ്പനയാണ് ഈ ഫോണിൻ്റെ പ്രധാന പ്രത്യേകത. കൂടുതൽ മികച്ച ബാറ്ററിലൈഫ്, വലിയ സ്ക്രീൻ, മികച്ച കീ പാഡ് എന്നിവയാണ് പ്രധാന പ്രത്യേകത. കുറഞ്ഞ വിലയിൽ കൂടുതൽ ആളുകൾക്ക് ലഭ്യമാകുന്ന രീതിയിലാണ് നിർമാണമെന്നതും പ്രധാന പ്രത്യേകതയാണ്.
പകരം വെക്കാനില്ലാത്ത പ്രവർത്തനക്ഷമത 15.7 മണിക്കൂർ കോൾ ചെയ്യാനുള്ള ശേഷി, ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ചാർജിങ്ങ് കപ്പാസിറ്റി എന്നിവ ഒറ്റ ചാർജിൽ ലഭ്യമാകും. 500 മെസേജുകളും, 2000 കോൺടാക്റ്റുകൾ സൂക്ഷിക്കാനുള്ള കഴിവും ഫോണിലുണ്ട്. കൂടുതൽ ബാറ്ററി ലൈഫ്, നല്ല ഗുണമേന്മ, മികച്ച ശബ്ദം തുടങ്ങിയവയാണ് ഉപഭോകതാക്കൾ ആവശ്യപ്പെടുന്നതെന്നും എച്ച് എം ഡി ഗ്ലോബൽ ചീഫ് പ്രൊഡക്ട് ഓഫീസർ ജുഹൂ സേവക്ക് പറഞ്ഞു. കാലാതീതമായി മുന്നേറാൻ സഹായിക്കുന്ന ഒരു വലിയ ഫോണാണ് നോക്കിയ 105 എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ 4 ബില്യൺ ആളുകൾ ഇൻ്റർനെറ്റ് വരുത്തിയ സാമൂഹ്യവും സാമ്പത്തികവുമായ മാറ്റങ്ങളുടെ പ്രയോജനം ലഭിക്കാത്തവരാണ്, ഇതിന് ഒരു മാറ്റം വരുത്താനായി ടെക്സ്റ്റ് വോയിസ് മെസേജുകൾക്ക് ലഭ്യമാക്കുന്നതിലൂടെ കഴിയും. 2016ൽ ലോകത്ത് 400 മില്യൺ ഫീച്ചർ ഫോണുകളാണ് വിൽപ്പന നടത്തിയത്. ഉപഭോകതക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിലുള്ള ഫീച്ചർ ഫോണുകൾ ലോകത്ത് ലഭ്യമാക്കാൻ തങ്ങൽ സജ്ജരാണെന്നും കമ്പനി പറയുന്നു.
ഡബിൾ സിമ്മും സിംഗിൾ സിമ്മും ഉപയോഗിക്കാൻ കഴിയുന്ന ഫോണുകളാണ് നോക്കിയ 150ൽ ഉള്ളത്. എഫ് എം റേഡിയോ യുഎസ്ബി ചാർജിങ്ങ് കേബിൾ എന്നിവ മറ്റ് പ്രതേകതകളാണ്. നീല, കറുപ്പ് ,വെള്ള. മാറ്റ് ഫോർമാറ്റിൽ നിറങ്ങളിൽ ഡബിൾ സിം, സിംഗിൾ സിം ഫോണുകൾ 999- 1149 രൂപ നിരക്കിൽ (ടാക്സ് കൂടാതെ) ലഭ്യമാണ്.