നോക്കിയ വണ്‍ പ്ലസ് ഫോണ്‍ വരുന്നു
5 ഇഞ്ച് വലിപ്പമായിരിക്കും ഫോണിന്‍റെ സ്ക്രീന്‍ വലിപ്പം എന്നാണ് സൂചന. സ്ക്രീന്‍ റെസല്യൂഷന്‍ 480x960 നോര്‍മലാണ്
ബാഴ്സിലോന: നോക്കിയ വണ്‍ പ്ലസ് ഫോണ്‍ അവതരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. 2018 ല്‍ ഇറങ്ങിയ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണ്‍ നോക്കിയ 1ന്‍റെ പിന്‍ഗാമിയായിരിക്കും ഈ ഫോണ്‍ എന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ ബാഴ്സിലോനയില്‍ നടക്കുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ ഈ ഫോണ്‍ പ്രഖ്യാപിക്കും എന്നാണ് ജിഎസ്എം അരീന പുറത്തുവിടുന്ന വാര്‍ത്ത.
5 ഇഞ്ച് വലിപ്പമായിരിക്കും ഫോണിന്‍റെ സ്ക്രീന്‍ വലിപ്പം എന്നാണ് സൂചന. സ്ക്രീന്‍ റെസല്യൂഷന്‍ 480x960 നോര്‍മലാണ്. ഈ ഫോണിന്‍റെ ചിപ്പ് മീഡിയടെക് എംടി6739ww ആണ്. സിപിയു 4XARM കോര്‍ടെക്സ് എ53 ആണ്. റാം ശേഷി 1028 ജിബിയാണ്. 889 എംബിയാണ് ഫോണിന്‍റെ ഇന്‍റേണല്‍ മെമ്മറി ശേഷി. ആന്‍ഡ്രോയ്ഡ് 9 പൈ ഗോ എഡിഷന്‍ ആയിരിക്കും ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം. 3000-5000 രൂപയായിരിക്കും ഫോണിന്‍റെ വില എന്നാണ് സൂചനകള്‍.