സാംസങ്ങ് ഗ്യാലക്സി നോട്ട് 8 ന്‍റെ പ്രത്യേകതകള്‍

New image confirms Samsung Galaxy Note 8 design

സാംസങ്ങ് ഗ്യാലക്സി നോട്ട് 8 ന്‍റെ പ്രത്യേകതകള്‍ പുറത്തായി. ആഗസ്റ്റ് അവസാനം ഇറങ്ങുന്ന ഈ ഫോണിന്‍റെ പ്രത്യേകതകള്‍ ടെക് സൈറ്റായ ബിജിആര്‍ ആണ് പുറത്തുവിട്ടത്.  അടുത്തിടെ ഇറങ്ങിയ ഗ്യാലക്സി എസ്8, എസ്8 പ്ലസ് എന്നിവയെക്കുറിച്ച് ഉയര്‍ന്ന് വിമര്‍ശനങ്ങളും പരിഗണിച്ചാണ് നോട്ട് 8 ഇറങ്ങുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങളില്‍ നിന്നും മനസിലാകുന്നത്. 

6.3 ഇഞ്ചായിരിക്കും സാംസങ്ങ് ഗ്യാലക്സി നോട്ട് 8 ന്‍റെ സ്ക്രീന്‍ വലിപ്പം. എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഫോണിന്‍റെ ആസപ്റ്റ് റെഷ്യൂ 18.5:9 ആണ്. 6ജിബിയാണ് ഫോണിന്‍റെ റാം. എക്സിനോസ് 8895 അല്ലെങ്കില്‍ ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 835 ചിപ്പ് സെറ്റ് പ്രോസ്സസറായിരിക്കും ഫോണില്‍. ഡ്യൂവല്‍ 12 എംപി റെയര്‍ ക്യാമറയാണ് ഫോണിനുണ്ടാകുക. 

3,3000 എംഎഎച്ച് ആണ് ഈ പാംലെറ്റിന്‍റെ ബാറ്ററി ശേഷി. ഒപ്പം എസ് പെന്‍ അപ്ഡേഷനും ലഭിക്കും. 60,000 രൂപയ്ക്ക് അടുത്തായിരിക്കും വില എന്നാണ് സൂചന. എന്തായാലും നോട്ട് 7ന് സംഭവിച്ച പൊട്ടിത്തെറി ദുരന്തങ്ങള്‍ ഒഴിവാക്കുവാന്‍ രണ്ടും കല്‍പ്പിച്ചാണ് സാംസങ്ങ് നോട്ട് 8മായി ഇറങ്ങിയിരിക്കുന്നത് എന്ന് ഉറപ്പാണ്.

 

Latest Videos
Follow Us:
Download App:
  • android
  • ios