ആപ്പിള്‍ പുതിയ ഐപാഡ് പുറത്തിറക്കി

New apple iPad

കാലിഫോര്‍ണിയയിലെ ക്യുപ്രിട്ടീനോയില്‍ നടന്ന ചടങ്ങിലാണ് ആപ്പിള്‍ പുതിയ ഐപാഡ് അവതരിപ്പിച്ചത്. 9.7 ഇഞ്ച് റെറ്റീന ഡിസ്പ്ലേയോടെയാണ് പുതിയ ഐപാഡ് എത്തുന്നത്. അമേരിക്കയില്‍ 326 ഡോളറില്‍ ഏതാണ്ട് 22,000 രൂപയ്ക്ക് അടുത്താണ് ഇതിന്‍റെ വില ആരംഭിക്കുന്നത്. ഒരു ദിവസം മുഴുവന്‍ ചാര്‍ജ് നില്‍ക്കും എന്നതാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ടാബിന്‍റെ പുതിയ പതിപ്പിനെക്കുറിച്ച് ആപ്പിളിന്‍റെ അവകാശവാദം.

3.1 മില്ല്യണ്‍ പിക്സലാണ് റെറ്റീന ഡിസ്പ്ലേയുടെ റെസല്യൂഷനായി ആപ്പിള്‍ പറയുന്നത്. എ9 ചിപ്പാണ് ഈ ടാബിന്‍റെ കരുത്ത്, ഇത് 64 ബിറ്റ് ഡെസ്ക്ടോപ്പ് ക്ലാസ് ആണ് അതിനാല്‍ തന്നെ മികച്ച പ്രോസസ്സിംഗ് ശേഷിയും ഗ്രാഫിക്ക് പെര്‍ഫോമന്‍സും ഐപാഡ് ന‍ടത്തും. മുന്നിലും പിന്നിലും ഉള്ള ക്യാമറകള്‍ എച്ച്.ഡി റെക്കോഡിംഗ് ശേഷിയോടെ ഉള്ളതാണ്.

4ജി സപ്പോര്‍ട്ടോടെയാണ് ഈ ടാബ് എത്തുന്നത്. ടച്ച് ഐഡിയാണ് ഇതില്‍ ഉണ്ടാകുന്നത്. ഐഒഎസ് 10 ആണ് ഇതിലെ ഓപ്പറേറ്റിംഗ് സിസ്റ്റം. മുന്‍ഗാമിയായ ആപ്പിള്‍ ഐപാഡ് എയര്‍ 2നെക്കാള്‍ മെച്ചമാണ് ഇതെന്നാണ് പൊതുവില്‍ റിപ്പോര്‍ട്ട്. മാര്‍ച്ച് 24ന് ബുക്കിംഗ് ആരംഭിക്കുന്ന പുതിയ ഐപാഡ് ആഴ്ചകള്‍ക്കുള്ളില്‍ ഉപയോക്താക്കളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്ക അടക്കം 20 രാജ്യങ്ങളിലാണ് ആദ്യഘട്ടത്തില്‍ പുതിയ ഐപാഡ് എത്തുക, ഇതില്‍ താല്‍ക്കാലം ഇന്ത്യ ഉള്‍കൊള്ളുന്നില്ല. അതിനാല്‍ തന്നെ മെയ്മാസത്തോടെ മാത്രമേ പുതിയ ഐപാഡ് ഇന്ത്യയില്‍ എത്തുവാന്‍ സാധ്യതയുള്ളൂ.

ഇതിന് ഒപ്പം തന്നെ 39 ഡോളര്‍ വിലയുള്ള പോളീയൂറിത്തീന്‍ സ്മാര്‍ട്ട് കവര്‍ ഈ ഐപാഡിന് ഒപ്പം വാങ്ങാം. ഈ കവര്‍ ചാര്‍ക്കോള്‍ ഗ്രേ, വൈറ്റ്, മിഡ്നൈറ്റ് ബ്ലൂ, പിന്‍ക് തുടങ്ങിയ കളറുകളില്‍ ലഭിക്കും. 

Latest Videos
Follow Us:
Download App:
  • android
  • ios