നിങ്ങളുടെ മരണം കൃത്യമായി പ്രവചിക്കും.!
മെല്‍ബണ്‍: ഒരു മനുഷ്യന്‍റെ മരണം കൃത്യമായി പ്രവചിക്കാന്‍ പറ്റുമോ, ഇതുവരെ സാധ്യമല്ലെന്നാണ് ഉത്തരമെങ്കില്‍ ഇനി അങ്ങനെയല്ല. മരണം പ്രവചിക്കാനുള്ള കണ്ടുപിടുത്തമാണ് ഓസ്ട്രേലിയയില്‍ നടന്നിരിക്കുന്നത്. മരണം പ്രവചിക്കാന്‍ കഴിയുന്ന ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് സംവിധാനമാണ് ഓസ്‌ട്രേലിയയിലെ അഡെയ്ഡ് സര്‍വകലാശലയിലെ ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നത്.
ഇത് ഉപയോഗിച്ച് മനുഷ്യന്‍റെ അവയവങ്ങളുടെ ചിത്രം നോക്കി അവന്‍ എത്രകാലം ജിവിച്ചിരിക്കുമെന്നു പ്രവചിക്കാന്‍ കഴിയും എന്ന് ഈ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. ഈ ഉപകരണം ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ 48 രോഗികളുടെ നെഞ്ചില്‍ പരിശോധ നടത്തി അവരുടെ മരണം പ്രവചിക്കുകയായിരുന്നു. അതില്‍ 69 ശതമാനം കൃത്യമാകുകയും ചെയ്തു.
ഇത്തരത്തില്‍ പ്രവചിക്കുന്നതു മൂലം ഡോക്ടര്‍മാര്‍ക്ക് രോഗിയെ കൃത്യമായി ചികിത്സിക്കാന്‍ സാധിക്കുമെന്നാണു കണ്ടുപിടുത്തം നടത്തിയവര്‍ അവകാശപ്പെടുന്നത്. ഓരോ അവയവങ്ങളുടെയും ആരോഗ്യത്തെ കൃത്യമായി അളക്കാന്‍ പലപ്പോഴും ഡോക്ടര്‍മാര്‍ക്കു കഴിയറില്ല എന്നും ഇവര്‍ പറയുന്നു.