ചൊ​വ്വയിലെ പാ​റ​ക​ളി​ൽ ധാ​തു​സ​മ്പു​ഷ്ട​മാ​യ ലോ​ഹ​ത്ത​രി​ക​ൾ ക​ണ്ടെ​ത്തി

NASA finds evidence Red Planet could have been teeming with aliens

വാ​ഷിം​ഗ്ട​ൺ: ചൊ​വ്വാ ഗ്ര​ഹ​ത്തി​ലെ പാ​റ​ക​ളി​ൽ ധാ​തു​സ​മ്പു​ഷ്ട​മാ​യ ലോ​ഹ​ത്ത​രി​ക​ൾ ക​ണ്ടെ​ത്തി. നാ​സ​യു​ടെ ക്യൂ​രി​യോ​സി​റ്റി റോ​വ​ർ ആ​ണ് ലോ​ഹ​ങ്ങ​ളു​ടെ ത​രി​ക​ൾ ക​ണ്ടെ​ത്തി​യ​ത്. 350 കോ​ടി വ​ർ​ഷം മു​ൻ​പു ചൊ​വ്വ​യി​ലു​ണ്ടാ​യി​രു​ന്ന ത​ടാ​ക​ത്തി​ലെ ജ​ല​ത്തി​ൽ അ​ടി​ഞ്ഞു​കി​ട​ന്നി​രു​ന്ന പാ​റ​ക​ളു​ടെ അ​ട​രു​ക​ളി​ൽ​നി​ന്നാ​ണു ക്യൂ​രി​യോ​സി​റ്റി ത​രി​ക​ൾ ശേ​ഖ​രി​ച്ച​ത്. 

നാ​സ ഇ​തു സം​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഗ​വേ​ഷ​ണ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ എ​ർ​ത്ത് ആ​ൻ​ഡ് പ്ലാ​ന​റ്റ​റി സ​യ​ൻ‌​സ് ലെ​റ്റേ​ഴ്സ് ജേ​ണ​ലി​ന്‍റെ പു​തി​യ ല​ക്ക​ത്തി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ചൊ​വ്വ​യി​ൽ ക​ണ്ടെ​ത്തി​യ ഈ ​ലോ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ആ​ദ്യ​കാ​ല ചൊ​വ്വാ​ഗ്ര​ഹം ആ​ദ്യ​കാ​ല ഭൂ​മി​യെ​പ്പോ​ലെ മെ​ല്ലെ ത​ണു​ത്തു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്നു വ്യ​ക്ത​മാ​ക്കു​ന്നു. ചൊ​വ്വ​യി​ലെ പ​രി​സ്ഥി​തി മാ​റ്റ​ങ്ങ​ളി​ലേ​ക്ക് വ​ഴി​വെ​യ്ക്കാ​ൻ ഈ ​ക​ണ്ടെ​ത്ത​ൽ സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. 

ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ൽ 350 കോ​ടി വ​ർ​ഷം മു​മ്പാ​ണ് ജീ​വ​ന്‍റെ തു​ടി​പ്പു​ക​ൾ ഉ​ണ്ടാ​യ​ത്. സ​മാ​ന​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് ആ ​സ​മ​യ​ത്തു ചൊ​വ്വ​യി​ലും ഉ​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ അ​വി​ടെ​യും ജീ​വ​ന്‍റെ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രു​ന്നോ​യെ​ന്നു സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്ന് നാ​സ​യി​ലെ ശാ​സ്ത്ര​ജ്ഞ എ​ലി​സ​ബ​ത്ത് റാ​മ്പെ പ​റ​ഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios