പുരോഹിതരെ മാത്രം രക്ഷിക്കുന്ന പാതാള കവാടത്തിന്റെ ചുരുളഴിയുന്നു
തുര്‍ക്കി: ആ ഗുഹാ കവാടത്തിനപ്പുറമുളള കാഴ്ചകള്‍ അവര്‍ ഭയന്നത് മരണഭയം നിമിത്തമായിരുന്നു. അകത്തു കടക്കുന്ന പുരോഹിതരല്ലാത്തവരെ നിമിഷങ്ങള്‍ക്കകം കൊലപ്പെടുത്തുന്ന എന്തോ ഒന്ന് ഉണ്ടായിരുന്നെന്ന് പുരാതനകാലം മുതലേ ഗ്രീക്കുകാര്‍ വിശ്വസിച്ചിരുന്നു. മൃഗബലി നല്‍കാന്‍ കവാടത്തിലേയ്ക്ക് കടക്കുന്ന പുരോഹിതന്‍ ജീവനോട് തിരികെ എത്തുകയും ബലിമൃഗം മരിച്ച് വീഴുകയും ചെയ്തിരുന്ന ആ ദുരൂഹതയ്ക്കാണ് ഇപ്പോള്‍ തുമ്പുണ്ടായിരിക്കുന്നത്. പുരോഹിതന്മാര്‍ക്കുള്ള അപ്രമാദിത്വം വെളിവാക്കുന്നതായിരുന്നു ഇത്തരത്തിലുള്ള ഓരോ മൃഗബലിയും.
നരകത്തിന്റെ ദേവനായ പ്ലൂട്ടോയുടെ കവാടമായി വരെ റോമാക്കാര്‍ ആ കവാടത്തെ കണക്കാക്കിയിരുന്നു. പാതാളത്തില്‍ പോലും പോയി തിരികെ വരാന്‍ സാധിക്കുന്ന അവതാര പുരുഷന്മാരായി പുരോഹിതരെ കാണാന്‍ ആ കവാടം സഹായിച്ചിരുന്നു. എന്നാല്‍ കവാടത്തിനപ്പുറം കടക്കുന്ന പുരോഹിതരെ ഒഴിച്ചുള്ളവരെ നിമിഷങ്ങള്‍ കൊണ്ട് കൊലപ്പടുത്തിയിരുന്നത് പാതാള ദേവനായിരുന്നോയെന്ന ചോദ്യങ്ങള്‍ക്കാണ് വര്‍ഷങ്ങള്‍ക്കിപ്പുറം മറുപടി ലഭിക്കുന്നത്.
പുരാതന ഗ്രീക്ക് നഗരമായ ഹിയറാപൊലിസിലായിരുന്നു ആ ഗുഹയെക്കുറിച്ചുള്ള ദുരൂഹതകള്‍ക്കാണ് ശാസ്ത്രലോകം മറുപടി നല്‍കുന്നത്. 2200 വര്‍ഷത്തിലധികെ പഴക്കമുള്ളതാണു ഗുഹയെന്നാണ് കണ്ടുപിടിച്ചിരിക്കുന്നത്. പുരാതന കാലത്ത് മതപരമായ ചടങ്ങുകള്‍ക്ക് ഉപയോഗിച്ചിരുന്ന ആ ഗുഹ ഇന്നും നിലവില്‍ ഉണ്ട്. തുര്‍ക്കിയിലാണ് നിലവില്‍ ഈ മരണകവാടം നിലവില്‍ ഉള്ളത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ ഗുഹ ഗവേഷകര്‍ വീണ്ടും കണ്ടെത്തുന്നത്. എന്നാല്‍ പരിശോധനയ്ക്ക് തയ്യാറെടുക്കുന്ന ഗവേഷകര്‍ക്ക് ആശങ്ക നല്‍കുന്നതായിരുന്നു ഗുഹയെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള കുറിപ്പുകള്‍.
ഹാര്‍ഡി എന്ന ഗവേഷകനാണ് പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെ വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ഗുഹയില്‍ പ്രവേശിച്ചത്. അപകടകരമായ നലിയില്‍ കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യമായിരുന്നു ഗുഹയുടെ ദുരൂഹതയ്ക്ക് പിന്നിലെന്ന് ഹാര്‍ഡി കണ്ടെത്തി. തറ നിരപ്പില്‍ നിന്ന് താഴേയ്ക്ക് പോകുമ്പോള്‍ കാര്‍ബണ്‍ മോണോക്സൈഡിന്റെ അളവ് വര്‍ദ്ധിച്ച് വരുന്നതായും ഗവേഷകര്‍ കണ്ടെത്തി. ബലി അര്‍പ്പിക്കുന്നതിനായി ഉപയോഗിച്ചിരുന്നതായിരുന്നു ഈ ഗുഹ. രണ്ട് കാലില്‍ സഞ്ചരിക്കുന്ന മനുഷ്യനേക്കാള്‍ വേഗത്തില്‍ നാല്‍ക്കാലികള്‍ ഈ വാതകം ശ്വസിക്കുകയും കൊല്ലപ്പെടുകയുമായിരുന്നു.
ബിസി 63 മുതല്‍ എഡി 24 വരെ ഇവിടെ മൃഗബലി നടന്നതായി രേഖകള്‍ വിശദമാക്കുന്നുണ്ട്. കാര്‍ബണ്‍ മോണോക്സൈഡിന്റെ അമിത സാന്നിധ്യമാണ് ഗുഹയ്ക്ക് വെളിയിലേയ്ക്ക് പുക പോലെ കാണപ്പെട്ടതും. രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം ദുരൂഹത നീക്കം ചെയ്തെങ്കിലും ഇന്നും ചരിത്രാന്വേഷികളെ പേടിപ്പെടുത്തുന്നതാണ് ഈ ഗുഹ. ഈ ഗുഹയുടെ വിനോദ സഞ്ചാര സാധ്യതകള്‍ മുതലെടുക്കാനാണ് ഇപ്പോള്‍ തുര്‍ക്കി ഭരണ കൂടം ശ്രമിക്കുന്നത്. ഒപ്പം ഈ മേഖലയില്‍ പ്ലൂട്ടോണിയം കണ്ടെത്താനുള്ള സാധ്യതകളും ഗവേഷകര്‍ പരിശോധിക്കുന്നുണ്ട്.
ഭൂമിക്കടിയില്‍ നിന്ന് വോള്‍ക്കാനിക് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളപ്പെടുന്നയിടങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പ്ലൂട്ടോണിയങ്ങള്‍ കണ്ടെത്താമെന്ന സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്.