മോട്ടോ ജിയുടെ അഞ്ചാം തലമുറ മോഡല്‍ ഇന്ത്യയില്‍ പുറത്തിറക്കി

Motorola Moto G5 launched in India

മോട്ടറോളയുടെ ബെസ്റ്റ് സെല്ലിങ് ഫോണായ മോട്ടോയുടെ അഞ്ചാം തലമുറ മോഡല്‍ ഇന്ത്യയില്‍ പുറത്തിറക്കി. മോട്ടോ ജി5 പ്ലസ് ഇന്ന് രാത്രിമുതല്‍ വിപണിയില്‍ എത്തും. 1    1,999 രൂപയാണ് വില. ലോക മൊബൈല്‍ കോൺഗ്രസില്‍ ഫെബ്രുവരി അവസാനമാണ് ഈ ഫോണ്‍ ലെനോവ പുറത്തിറക്കിയത്. ആമസോണ്‍ വഴിയാണ് ഈ ഫോണ്‍ എക്സ്ക്യൂസീവായി ലഭിക്കുക. നേരത്തെ മാര്‍ച്ചില്‍ ലെനോവയിലൂടെ അല്ലാതെ ഫ്ലിപ്പ്കാര്‍ട്ട് മോട്ടോ ജി5 പ്ലസ് വില്‍പ്പന നടത്തിയിരുന്നു.

3ജിബി റാം/16 ജിബി മെമ്മറി, 4 ജിബി റാം/ 32 ജിബി മെമ്മറി എന്നിങ്ങനെ രണ്ടു വേരിയന്റുകളിലായാകും മോട്ടോ ജി5 പ്ലസ് വിപണിയില്‍ ലഭ്യമാകുക. 5.2 ഇഞ്ച് ഡിസ്‌പ്ലേ, രണ്ട് ജിഗാഹെര്‍ട്സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ഒക്‌ടാ-കോര്‍ പ്രോസസര്‍ നാലു ജിബി വരെയുളള റാം, 12 എംപി റിയര്‍-5എംപി ഫ്രണ്ട് ക്യാമറകള്‍, 3000 എംഎഎച്ച് ബാറ്ററി എന്നിവയാണ് മോട്ടോ ജി5 പ്ലസിന്റെ സവിശേഷതകള്‍.

ഫുള്‍ മെറ്റാലിക് ബോഡി ഡിസൈന്‍, കൂടുതല്‍ മികവുറ്റ ക്യാമറ ഫങ്ഷന്‍ സാധ്യമാക്കുന്ന വേഗമേറിയ പ്രോസസര്‍ എന്നിവയാണ് പുതിയ മോഡലിന്റെ സവിശേഷതകള്‍.

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രമുഖ ഓണ്‍ലൈന്‍ സൈറ്റായ ആമസോണ്‍ മുഖേന മോട്ടോ ജി5 പ്ലസ് വാങ്ങാനാകും.

 

Latest Videos
Follow Us:
Download App:
  • android
  • ios