മോട്ടോ എക്സ് 4 ഇന്ത്യയില്‍ എത്തി
ദില്ലി: മോട്ടോ എക്സ് 4 ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. തിങ്കളാഴ്ച എത്തുന്ന ഫോണ്‍ മെറ്റല്‍ ഗ്ലാസ് ഡിസൈനിലാണ് എത്തുന്നത്. സ്റ്റോക്ക് ആന്‍ഡ്രോയ്ഡ് ബില്‍ഡാണ് ഫോണ്‍. ഡ്യൂവല്‍ ക്യാമറ ഒരു പ്രധാന പ്രത്യേകതയാണ്. യൂട്യൂബ് വഴി ലോഞ്ചിംഗ് ലൈവായി പ്രക്ഷേപണം ചെയ്യുന്നുണ്ട്.
മോട്ടോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡല്‍ എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. ഒക്ടാകോര്‍ ക്യൂവല്‍ കോം സ്നാപ്ഡ്രാഗണ്‍ 630 പ്രോസസ്സറാണ് ഫോണിനുള്ളത്. 2.2 ജിഗാഹെര്‍ട്സ് ശേഷിയുള്ള ഫോണ്‍ 3ജിബി, 4ജിബി വേരിയന്‍റില്‍ എത്തും.3000 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി.
മോട്ടോ എക്സ് 4 ന്‍റെ സ്ക്രീന്‍ വലിപ്പം 5.2 ഇഞ്ച് ഫുള്‍ എച്ച്ഡിയാണ്. പിക്സല്‍ ഡെന്‍സിറ്റ് 424 പിപിഐ ആണ്. ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷനോടെയാണ് സ്ക്രീന്‍. 32 ജിബി, 64 ജിബി സ്റ്റോറേജ് സ്പൈസിലാണ് വേരിയന്‍റുകള്‍ എത്തുന്നത്. മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് 2 ടിബിവരെ ശേഖരണ ശേഷി വര്‍ദ്ധിപ്പിക്കാം.
പിന്നില്‍ ഇരട്ട ക്യാമറയാണ് ഫോണിന്‍റെ മറ്റൊരു പ്രധാന പ്രത്യേകത. പ്രൈമറി സെന്‍സര്‍ 12 എംപിയും, സെക്കന്‍ററി 8 എംപി 120 ഡിഗ്രി അള്‍ട്രാ വൈഡ് ആംഗിളുമാണ് സെന്‍സര്‍. 16 എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ ഇതിന് എല്‍ഇഡി ഫ്ലാഷുമുണ്ട്.
ഇന്ത്യയില്‍ പ്രതീക്ഷിക്കപ്പെടുന്ന വില 23,999 രൂപയാണ്. അതിനാല്‍ തന്നെ ഹോണര്‍ 8 പ്രോ, വണ്‍പ്ലസ് 3ടി എന്നിവയ്ക്ക് ഒരു വെല്ലുവിളിയായിരിക്കും മോട്ടോ എക്സ് 4 എന്നതില്‍ സംശയമില്ല.