മോട്ടോ X4 : പുതിയ ഡിസൈന്‍ ചോര്‍ന്നു
ലെനോവെയുടെ എറ്റവും പുതിയ മോഡലായ മോട്ടോ X4 ന്‍റെ പുതിയ ഡിസൈന്‍ കഴിഞ്ഞ മാസം ചോര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ചോര്‍ന്ന ചിത്രത്തില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് മോട്ടോ X4 പുതിയ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.
സ്മാര്‍ട്ട് ഫോണിന്‍റെ റിയര്‍ കാമറ പാനലിന് ഡ്യുല്‍ കാമറയും സെന്‍സേര്‍സിന് താഴെ എല്‍ ഇ ഡി ഫ്ലാഷ് സപ്പോര്‍ട്ടുമാണ് ആദ്യം ചോര്‍ന്ന ചിത്രങ്ങളില്‍ കാണാനുണ്ടായിരുന്നത്. എന്നാല്‍ പുതിയ ചിത്രങ്ങളില്‍ ചെറിയ മാറ്റമുണ്ട്. ഈ ചിത്രത്തില്‍ ഫോണിന്‍റെ മുകള്‍ ഭാഗത്താണ് ഡ്യല്‍ ക്യാമറയും എല്‍ ഇഡി ഫ്ലാഷ് സപ്പോര്‍ട്ടുമുള്ളത്.
ആന്‍ഡ്രോയിഡ് ന്യൂഗട്ട് ആണ് പുതിയ വേര്‍ഷനിലെ ഓപ്പറേറ്റിംങ്ങ് സിസ്റ്റം. 5- ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്പ്ലേയുമാണുള്ളത് . 3ജിബി അല്ലെങ്കില്‍ 4ജിബി റാം ആയിരിക്കും മോട്ടോ 4 നുണ്ടാവുക എന്നാണ് റിപ്പോര്‍ട്ട്. 3ജിബി റാമും 16 ജിബി സ്റ്റോറേജുമായും അല്ലെങ്കില്‍ 4ജിബി റാമും 32 ജിബി സ്റ്റോറേജുമായിട്ടായിരിക്കും മോട്ടോ x4 വിപണികളിലെത്തുക.
12 മെഗാ പിക്സലിന്‍റെ ഡ്യുല്‍ കാമറ യും 8 മെഗാപിക്സലിന്‍റെ സെന്‍സറുമാണ് മോട്ടോ x4 നുള്ളത്. ഗൂഗിളിന്‍റെ വയര്‍ലെസ് സര്‍വ്വീസാണ് ഉപയോഗിച്ചിട്ടുള്ളത്.