മോട്ടോ ജി7 പവര്‍ ഇന്ത്യയില്‍; വിലയും പ്രത്യേകതകളും
4ജിബി റാം 64ജിബി ഇന്‍റേണല്‍ മെമ്മറി പതിപ്പാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഇറങ്ങിയിരിക്കുന്നത്. ഓഫ് ലൈനായും ഓണ്‍ലൈനായും ഈ ഫോണ്‍ ലഭിക്കും. 15 വാട്ട് ടര്‍ബോ ഫാസ്റ്റ് ചാര്‍ജിംഗോടെ 5000 എംഎഎച്ചാണ് ഈ ഫോണിന്‍റെ ബാറ്ററി ശേഷി.
ദില്ലി: മോട്ടോ ജി7 പവര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ വിപണിയില്‍ 13,990 രൂപ മുതലാണ് ഈ ഫോണ്‍ ലഭിക്കുക. സെറമിക് ബ്ലാക്ക് നിറത്തിലാണ് ഈ ഫോണ്‍. 4ജിബി റാം 64ജിബി ഇന്‍റേണല്‍ മെമ്മറി പതിപ്പാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഇറങ്ങിയിരിക്കുന്നത്. ഓഫ് ലൈനായും ഓണ്‍ലൈനായും ഈ ഫോണ്‍ ലഭിക്കും. 15 വാട്ട് ടര്‍ബോ ഫാസ്റ്റ് ചാര്‍ജിംഗോടെ 5000 എംഎഎച്ചാണ് ഈ ഫോണിന്‍റെ ബാറ്ററി ശേഷി.
6.2 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേയാണ് ഈ ഫോണിന്. ഇത് എച്ച്‍ഡി പ്ലസ് ആണ്. 12എംപിയാണ് പ്രധാന ക്യാമറ. 8 എംപിയാണ് മുന്നിലെ ക്യാമറ. മോട്ടോ ജി7 ചിപ്പ് സെറ്റ് സ്നാപ്ഡ്രാഗണ്‍ 632 ആണ്. സ്റ്റോക്ക് ആന്‍ഡ്രോയ്ഡ് ഇന്‍റര്‍ഫേസാണ് ഫോണിന് ഉള്ളത്.