മോട്ടോ ജി5എസ് പ്ലസിന്റെ വില കുറച്ചു
മോട്ടറോള തങ്ങളുടെ മിഡ് റൈഞ്ച് സ്മാര്‍ട്ട്ഫോണ്‍ മോട്ടോ ജി5എസ് പ്ലസിന്റെ വില കുറച്ചു. 1000 രൂപയാണ് ഫോണിന്റെ വിലയില്‍ കുറവ് വരുത്തിയത്. 15,999 രൂപയുള്ള ഫോണിന്റെ വിലയില്‍ 1000 രൂപ കുറവില്‍ 14,999 രൂപയ്ക്ക് ഇനി ഇന്ത്യന്‍ വിപണിയില്‍ ലഭിക്കും.
ഇത് സംബന്ധിച്ച് മോട്ടറോള ഇന്ത്യ ട്വീറ്റ് ചെയ്തു. 4ജിബി റാം ശേഷിയുള്ള മോട്ടോ ജി5 എസ് പ്ലസ് 64 ജിബി ഇന്റേണല്‍ മെമ്മറിയുമായാണ് ഇത്തുന്നത്. ഇതിന്റെ മെമ്മറി 128 ജിബിയായി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. 13 എംപിയാണ് പ്രധാന ക്യാമറ. ക്യൂയല്‍കോം സ്നാപ്ഡ്രാഗണ്‍ 625 പ്രോസസ്സറാണ് ഫോണിലുള്ളത്.
3,000എംഎഎച്ചാണ് ബാറ്ററി ശേഷി. ടര്‍ബോ പവര്‍ ഫീച്ചറും ബാറ്ററിക്കുണ്ട്. 15 മിനുട്ട് ചാര്‍ജിംഗില്‍ 6 മണിക്കൂര്‍ ബാറ്ററി ലൈഫ് കിട്ടും എന്നാണ് മോട്ടോയുടെ അവകാശവാദം. ഡ്യൂവല്‍ സിം ഉള്‍കൊള്ളുന്ന ഫോണിന്റെ ഒഎസ് ആന്‍ഡ്രോയ്ഡ് ന്യൂഗട്ടാണ്.