മോട്ടോ ഇ4, ഇ4 പ്ലസ് വിപണിയില്‍ ഇറങ്ങി

Moto E4 Moto E4 Plus with Android Nougat launched

ന്യൂയോര്‍ക്ക്: മോട്ടറോളയുടെ മോട്ടോ ഇ4, ഇ4 പ്ലസ് എന്നിവ ഇറങ്ങി. അമേരിക്കയില്‍ തിങ്കളാഴ്ച പുറത്തിറങ്ങിയ ഫോണ്‍ ഉടന്‍ തന്നെ ഇന്ത്യയില്‍ എത്തുമെന്നാണ് വിവരം. മികച്ച ബാറ്ററി സമയവും, ബഡ്ജറ്റ് ഫോണുകളില്‍ ഏറ്റവും മികച്ച ഡിസ്പ്ലേ. അഡ്വാന്‍സ് ക്യാമറ സെറ്റ്അപ് എന്നിവയാണ് ഈ ഫോണ്‍ നല്‍രുന്ന വാഗ്ദാനങ്ങള്‍ എന്നാണ് മോട്ടോ പറയുന്നത്. 

മോട്ടോ ഇ4, മോട്ടോ ഇ4 പ്ലസ് എന്നി കഴിഞ്ഞ വര്‍ഷം ഇറങ്ങിയ മോട്ടോ ഇ3, ഇ3 പവര്‍ എന്നിവയ്ക്ക് പകരമായി എത്തുന്ന ഫോണുകളാണ്. ഇന്ത്യയില്‍ ജൂണ്‍ 22 ന് എത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്ന ഫോണ്‍ ആമസോണ്‍ പ്രൈ പ്രോഡക്ടിലൂടെ എക്സ്ക്യൂസീവായി വില്‍പ്പനയ്ക്ക് എത്തും എന്നാണ് റിപ്പോര്‍ട്ട്. 

മോട്ടോ ഇ4 5 ഇഞ്ച് എച്ച്ഡി ഡിസ് പ്ലേയോടെയാണ് എത്തുന്നത്. എലഗന്‍റ് മെറ്റലില്‍ ഉണ്ടാക്കിയതാണ് ഫോണ്‍. 1.4 ജിഗാഹെര്‍ട്സ് സ്നാപ് ഡ്രാഗണ്‍ 425 പ്രോസസ്സറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 5എംപി സെല്‍ഫി ഷൂട്ടറും, 8എംപി റെയര്‍ ക്യാമറയുമാണ് ഇ4നുള്ളത്. ന്യൂഗട്ട് ആന്‍ഡ്രോയ്ഡ് 7.1.1 സോഫ്റ്റ്വെയറാണ് ഫോണിനുള്ളത്.  2ജിബിയാണ് റാം ശേഷി, 16 ജിബിയാണ് ഇന്‍റേണല്‍ സ്റ്റോറേജ്.

2800 എംഎഎച്ച് റിമൂബളാണ് ബാറ്ററി. ഏതാണ്ട് 8,400 രൂപയ്ക്ക് അടുത്താണ് ഫോണിന്‍റെ വില. 

ഇതിനൊപ്പം ഇറങ്ങുന്ന ഇ4 പ്ലസിന്‍റെ സ്ക്രീന്‍ വലിപ്പം 5.5 ഇഞ്ച് എച്ച്.ഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 720x1280 പിക്സല്‍ റെസല്യൂഷനാണ് ഫോണിനുള്ളത്.  ബാറ്ററി ശേഷി 5000എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി. ആന്‍ഡ്രോയ്ഡ് ന്യൂഗട്ട് ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 11,600 രൂപയ്ക്ക് അടുത്തായിരിക്കും ഫോണിന്‍റെ ഇന്ത്യയിലെ വില.

Latest Videos
Follow Us:
Download App:
  • android
  • ios