മോട്ടോ ഇക്ക് ഇത്തവണ രണ്ട് പതിപ്പുകള്‍
ലെനോവോയുടെ എന്‍ട്രി ലെവല്‍ മോട്ടോ ഇ സ്മാര്‍ട്ട്‌ഫോണ്‍ പുതിയ പതിപ്പില്‍ രണ്ട് പതിപ്പുകള്‍ ഉണ്ടായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ജര്‍മന്‍ വെബ്‌സൈറ്റ് വിന്‍ഫ്യൂച്ചര്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. മോട്ടോ ഇ4, മോട്ടോ ഇ പ്ലസ് എന്നീ രണ്ടു ഹാന്‍ഡ്‌സെറ്റുകളാണ് വരുന്നത്. 1.3 ജിഗാഹെര്‍ട്സ് മീഡിയടെക് എം6737 ക്വാഡ്‌കോര്‍ എആര്‍എം കോര്‍ട്ടക്‌സ്-അ53 പ്രോസസറാണ് ഫോണുകള്‍ക്ക് കരുത്തേകുക. മുന്‍ ക്യാമറയ്ക്ക് 5 മെഗാപിക്‌സല്‍ സെന്‍സര്‍, പിന്‍ക്യാമറയില്‍ ഇ2 വിന് 8 മെഗാപിക്‌സല്‍ സെന്‍സര്‍, ഇ2 പ്ലസിന് 13 മെഗാപിക്‌സല്‍ സെന്‍സറുമാണുള്ളത്.
5 ഇഞ്ച് ഡിസ്പ്ലേ, 2,800എംഎഎച്ച് ബാറ്ററി എന്നിവയായിരിക്കും മറ്റു പ്രത്യേകതകള്‍. 1 ജിബി, ജിബി റാം ശേഷിയുള്ള C4 ന്റെ രണ്ടു വേരിയന്റുകളുടെ സ്റ്റോറേജ് യഥാക്രമം 8GB, 16GB എന്നിങ്ങനെയായിരിക്കും. മോട്ടോ ഇ പ്ലസ് ഫോണിനു 5.5 ഇഞ്ച് ഡിസ്പ്ലേ, 5,000എംഎഎച്ച് ബാറ്ററി എന്നിങ്ങനെയാണ്. 3ജിബി, 2ജിബി റാമിലുള്ള ഹാന്‍ഡ്‌സെറ്റുകളായിരിക്കും അവതരിപ്പിക്കുക. കഴിഞ്ഞ വര്‍ഷം ഇറക്കിയ ഇ യുടെ പരിഷ്‌കരിച്ച പതിപ്പായിരിക്കും പുതിയ സ്റ്റാന്‍ഡേര്‍ഡ് സി4.