മരിച്ചവര്‍ തിരിച്ചെത്തും; ക്രയോജനികില്‍ ഉറങ്ങുന്ന മരിച്ചവര്‍
ഓണ്‍ ലൈനില്‍ നിന്നുമാണ് ക്രയോജനിക് രീതിയില്‍ മൃതശരീരം കേടുകൂടാതെ സൂക്ഷിക്കുന്നതിനെക്കുറിച്ച് ഇവര്‍ മനസിലാക്കിയത്. കാന്‍സര്‍ ബാധിച്ച് താന്‍ താന്‍ മരിക്കും എന്ന് ഉറപ്പായപ്പോള്‍ ഈ കുട്ടി അമ്മയോടും ബന്ധുക്കളോടും തന്‍റെ ശരീരം സൂക്ഷിച്ച് വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ക്രയോജനിക് രീതിയില്‍ ശരീരം സൂക്ഷിച്ചാല്‍ ഇരുനൂറു കൊല്ലം കഴിയുമ്പോള്‍ ശാസ്ത്രത്തിന്‍റെ പിന്തുണയോടെ ജീവന്‍ തിരികെ കിട്ടും എന്നായിരുന്നു കുട്ടി പറഞ്ഞത്. മരിച്ചതിന് നിമിഷങ്ങള്‍ക്കകം ശരീരത്തിന്‍റെ ഊഷ്മാവ് പൂജ്യത്തിലും താഴെയെത്തിച്ച്, രക്തം കട്ട പിടിയ്ക്കുന്നത് മന്ദീഭവിപ്പിച്ച് ശരീരം സൂക്ഷിക്കുന്ന രീതിയാണ് ക്രയോജനിക് രീതി.
ശാസ്ത്രം വളര്‍ന്ന് ഭാവിയില്‍ ഈ കുട്ടിയുടെ ആഗ്രഹം സാധിച്ചാലും ഇല്ലെങ്കിലും കൊടുത്ത വാക്ക് പാലിയ്ക്കാന്‍ വേണ്ടി ശരീരം സൂക്ഷിയ്ക്കുകയാണ് ഇവര്‍. എന്നാല്‍ ഈ വിചിത്രമായ പ്രതീക്ഷകളില്‍ വിശ്വാസമില്ലാത്ത കുട്ടിയുടെ പിതാവ് ഇതിനെതിരെ രംഗത്ത് വന്നിരുന്നു.
ഒടുവില്‍ കോടതിയുടെ സഹായത്തോടെയാണ് അമ്മയും കുടുംബാംഗങ്ങളും ഈ പ്രതീക്ഷ പുലര്‍ത്തുന്നത്. ഈ രീതിയില്‍ ശരീരം സൂക്ഷിയ്ക്കുന്നതിനാവശ്യമായ 3700 പൌണ്ട് ചിലവ് കുട്ടിയുടെ അമ്മയുടെ കുടുംബമാണ് വഹിക്കുന്നത്.