ഡെസ്ക്ടോപ്പിനെ മൊബൈലുകള്‍ തോല്‍പ്പിക്കുന്നു
ഇത് ആദ്യമായി ലോകത്ത് മൊബൈല്‍ വഴിയുള്ള ഇന്‍റര്‍നെറ്റ് ഉപയോഗം ഡെസ്ക്ടോപ്പ് വഴിയുള്ള ഇന്‍റര്‍നെറ്റ് ഉപയോഗത്തെ കവച്ചുവച്ചു. സ്റ്റാര്‍ കൗണ്ടിന്‍റെ കണക്ക് പ്രകാരമാണ് ഈ പുതിയ വാര്‍ത്ത. ലോകത്തെ ഇന്‍റര്‍നെറ്റ് ഉപയോഗം സംബന്ധിച്ച് 2009 ഒക്ടോബര്‍ മുതല്‍ 2016 ഒക്ടോബര്‍ വരെയുള്ള കണക്കാണ് സ്റ്റാര്‍കൗണ്ട് ഗ്ലോബല്‍ സ്റ്റാറ്റസ് പുറത്തുവിട്ടത്.
2016 ഒക്ടോബറിലെ കണക്ക് പ്രകാരം ലോകത്ത് മൊബൈല്‍ വഴിയുള്ള ഇന്‍റര്‍നെറ്റ് ഉപയോഗം 51.2 ശതമാനം ആണ്. ഡെസ്ക്ടോപ്പ് വഴിയുള്ള ഇന്‍റര്‍നെറ്റ് ഉപയോഗം 48.7 ശതമാനമാണ്.
ഇന്ത്യപോലുള്ള മാര്‍ക്കറ്റുകളിലാണ് മൊബൈല്‍ വഴിയുള്ള ഇന്‍റര്‍നെറ്റ് ഉപയോഗം അതിവേഗം വളരുന്നത് എന്ന് കണക്കുകള്‍ പറയുന്നു. 2 വര്‍ഷത്തിനുള്ളില്‍ മൊബൈല്‍ വഴിയുള്ള ഇന്‍റര്‍നെറ്റ് ഉപയോഗം ഡെസ്ക്ടോപ്പ് ഇന്‍റര്‍നെറ്റ് ഉപയോഗത്തെക്കാള്‍ 10 ശതമാനം വര്‍ദ്ധിക്കും എന്നാണ് റിപ്പോര്‍ട്ട്.