ക്ലച്ച് പിടിക്കുന്നില്ലേ ത്രെഡ്, കൊഴിഞ്ഞു പോക്ക് തടയാൻ പുതിയ ഫീച്ചർ അവതരിപ്പിച്ച് സുക്കർബർ​ഗ്

നിലവിൽ ട്വിറ്ററിലേത് സമാനമായി പോസ്റ്റുകളെ വേർതിരിക്കുന്ന 'ഫോളോയിങ്', 'ഫോർ യു' ഫീഡുകൾ ത്രെഡ്‌സിൽ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്.

Meta Introduce new features in Threads soon prm

ഷ്ടമായ ഉപയോക്താക്കളെ തിരിച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി പുതിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ത്രെഡിൽ കൂടുതൽ  ഫീച്ചറുകൾ അവതരിപ്പിക്കുമെന്ന് മെറ്റ. ട്വിറ്ററിന് സമാനമായി മെറ്റ അവതരിപ്പിച്ച പുതിയ പ്ലാറ്റ്ഫോമാണ് ത്രെഡ്സ്. ഇൻസ്റ്റഗ്രാമിനോട് ചേർന്നു പ്രവർത്തിക്കുന്ന ആപ്പാണിത്. ആപ്പിന്റെ  തുടക്കം മുതൽ ചൂണ്ടിക്കാണിക്കപ്പെട്ട വലിയ ഒരു പരിമിതിയാണ് ഡയറക്ട് മെസേജിന്റെ അഭാവം. ഈ പ്രശ്നമാണ് ആദ്യം പരിഹരിക്കുന്നത്.  ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസ്സേരിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‌‍ പുറത്തുവിട്ടത്.

ത്രെഡ്‌സിൽ അധികം വൈകാതെ ഡിഎം (ഡയറക്ട് മെസേജ്) വഴി ചാറ്റ് ചെയ്യാനുള്ള സൗകര്യം അവതരിപ്പിക്കുമെന്ന് വാഷിങ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് മൊസ്സേരി പറഞ്ഞത്. നിലവിൽ ട്വിറ്ററിലേത് സമാനമായി പോസ്റ്റുകളെ വേർതിരിക്കുന്ന 'ഫോളോയിങ്', 'ഫോർ യു' ഫീഡുകൾ ത്രെഡ്‌സിൽ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. ഇതിൽ ഫോർ യു ഫീഡിൽ നിങ്ങൾ പിന്തുടരുന്നതും ത്രെഡ്‌സ് നിർദേശിക്കുന്നതുമായി അക്കൗണ്ടുകളിലെ പോസ്റ്റുകളാണ് കാണാനാവുക. എന്നാൽ ഫോളോയിങ് ഫീഡിൽ നിങ്ങൾ ഫോളോ ചെയ്യുന്ന ആളുകളുടെ പോസ്റ്റുകൾ മാത്രമേ കാണാനാകൂ.

ത്രെഡ്സിന് അതിന്റെ പകുതിയോളം ഉപയോക്താക്കളെ കുറഞ്ഞതായി കഴിഞ്ഞ ദിവസമാണ് മെറ്റാ തലവൻ മാർക്ക് സക്കർബർഗ് പോസ്റ്റിട്ടത്. ലോഞ്ച് ചെയ്ത് ഏകദേശം അഞ്ച് ദിവസത്തിനുള്ളിൽ 100 ദശലക്ഷത്തിലധികം ഉപയോക്താക്കളെ സ്വന്തമാക്കിയ ആപ്പാണ് ത്രെഡ്സ്. ഇതൊരു സാധാരണ സ്ഥിതിയാണെന്നാണ് സക്കർബർഗിന്റെ പ്രതികരണം.  പുതിയ ഫീച്ചറുകൾ ആപ്പിൽ ചേർത്തിരിക്കുന്നതിനാൽ വൈകാതെ പ്രവർത്തനം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും സക്കർബർഗ് പറഞ്ഞു.ത്രെഡ് ലോഞ്ച് ചെയ്ത സമയത്ത് അതിന്റെ പരിമിതമായ പ്രവർത്തനത്തിന്റെ പേരിൽ വിമർശിക്കപ്പെട്ടിരുന്നു.

റോളര്‍കോസ്റ്ററില്‍ കുടുങ്ങി തലകീഴായി തൂങ്ങിക്കിടന്ന് ആളുകള്‍, ഞെട്ടിക്കുന്ന വീഡിയോ; സംഭവം ഇങ്ങനെ...

"പിന്തുടരുന്നത്", "നിങ്ങൾക്കായി" എന്നീ പ്രത്യേക ഫീഡുകൾ പോലെയുള്ള പുതിയ ഫീച്ചറുകളാണ് മെറ്റാ ചേർത്തിട്ടുള്ളത്.  കൂടാതെ പോസ്റ്റുകൾ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്തു.ആളുകളെ പ്ലാറ്റ്‌ഫോമിലേക്ക് തിരികെ ആകർഷിക്കുന്നതിനായി കൂടുതൽ "റെറ്റൻഷൻ-ഡ്രൈവിംഗ് ഹുക്കുകൾ" ചേർക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ ചീഫ് പ്രൊഡക്റ്റ് ഓഫീസർ ക്രിസ് കോക്സ് പറഞ്ഞു.

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios