പെന്‍ഗ്വിനുകളുടെ അപൂര്‍വ്വ കോളനി കണ്ടെത്തി
- ആന്റാര്‍ട്ടിക്കയില്‍ അപൂര്‍വ്വ പെന്‍ഗ്വിനുകളുടെ സൂപ്പര്‍ കോളനി കണ്ടെത്തി
മെല്‍ബണ്‍: ആന്റാര്‍ട്ടിക്കയില്‍ അപൂര്‍വ്വ പെന്‍ഗ്വിനുകളുടെ സൂപ്പര്‍ കോളനി കണ്ടെത്തി. ഈ മേഖലയില്‍ പഠനം നടത്തുന്ന യൂറോപ്യന്‍ ഗവേഷകരാണ് വംശനാശം നേരിടുന്നു എന്ന് കരുതപ്പെടുന്ന ആഡിലി പെന്‍ഗ്വിനുകളുടെ സംഘത്തെ കണ്ടെത്തിയത്. മുന്‍പ് പതിനഞ്ച് ലക്ഷത്തോളമുണ്ടായിരുന്നു ഈ പെന്ഗ്വിന് വിഭാഗം കാലവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് വംശനാശ ഭീഷണിയിലാണ്.
ഇപ്പോള്‍ കണ്ടെത്തിയ പെന്ഗ്വിന് കോളനിയില്‍ ഏഴു ലക്ഷത്തോളം പെന്‍ഗ്വിനുകളുണ്ടെന്നാണ് കണ്ടെത്തല്‍. മനുഷ്യരുടെ കടന്നുകയറ്റവും താരതമ്യേന വളരെക്കുറവായ ഒരു ദ്വീപിലാണ് ഈ പെൻഗ്വിനുകളുടെ കോളനി സ്ഥിതി ചെയ്യുന്നത്.പെൻഗ്വിൻ കൂട്ടത്തിനു മുകളിലൂടെ ഡ്രോണ്‍ പറത്തിയാണ് ഗവേഷകർ പഠനം നടത്തിയത്. ആകെ 7,51,527 ജോടി പെൻഗ്വിനുകളെ കണ്ടെത്താൻ അവർക്കു കഴിഞ്ഞു.