ആപ്പിള്‍ ഐഫോണ്‍ X ഫേസ് ഐഡിയെ പറ്റിക്കാം.!

Mask Fools Apple iPhone X Face ID

വിപണിയില്‍ വന്‍ വില്‍പ്പനയാണ് ആപ്പിള്‍ ഐഫോണ്‍ X ഉണ്ടാക്കുന്നത്. ഫേസ് ഐഡി സംവിധാനവുമായി എത്തിയ ആപ്പിളിന്‍റെ ആദ്യഫോണ്‍ എന്നതാണ് ഐഫോണിന്‍റെ പത്താം എഡിഷനെ വ്യത്യസ്തമാക്കുന്നത് എന്ന് പറയാം. ആപ്പിള്‍ ഐഫോണ്‍ അവതരിപ്പിക്കുമ്പോള്‍ തന്നെ ഒരു മനുഷ്യ മുഖം മാത്രം തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തിലാണ് ഈ സംവിധാനം ഉണ്ടാക്കിയത് എന്നാണ് ആപ്പിള്‍ സീനിയര്‍ വൈസ് പ്രസിഡന്‍റ് ഫിലിപ്പ് ഷില്ലര്‍ പറഞ്ഞത്.

അതിന് വേണ്ടിയുള്ള ആര്‍ട്ടിഫിഷന്‍ ഇന്‍റലിജന്‍സ് സംവിധാനമാണ് പോലും ആപ്പിള്‍ ഐഫോണ്‍ Xല്‍ ഉള്ളത്. എന്നാല്‍ വിവിധ അന്തര്‍ദേശീയ ടെക് സൈറ്റുകളിലെ വാര്‍ത്തകള്‍ പ്രകാരം ആപ്പിളിന്‍റെ ഈ അവകാശവാദം പൊളിച്ചിരിക്കുകയാണ് സൈബര്‍ സെക്യൂറ്റി സ്ഥാപനമായ ബികെഎവി.

വെറും 150 ഡോളറില്‍ തീര്‍ത്ത ഒരു 3ഡി പ്രിന്‍റിംഗ് മാസ്ക് ഉപയോഗിച്ച് ഐഫോണ്‍ X ലോക്ക് തകര്‍ത്തുവെന്നാണ് ഇവരുടെ അവകാശവാദം. ഈ ത്രീഡി പ്രിന്‍റിംഗ് മാസ്കില്‍ മൂക്ക് ഒരു ആര്‍ട്ടിസ്റ്റ് ചെയ്തതാണ്. മാസികിലെ പെയ്ന്‍റിംഗ് ഒരു ആര്‍ട്ടിസ്റ്റും ചെയ്തതാണ് ബികെഎവി അധികൃതര്‍ പറയുന്നു. 

2008ല്‍ ഫേസ് ഐഡി സംവിധാനവുമായി എത്തിയ തോഷിബ, ലെനോവ, അസ്യൂസ് എന്നിവരുടെ ലാപ്ടോപ്പുകള്‍ ഇത്തരത്തില്‍ ബികെഎവി തുറന്നിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios