ചൊവ്വയിലെ മണ്ണ് വിഷമയം

Mars soil may be toxic to alien life

ചൊവ്വയില്‍ ജീവന്‍ തേടിയുള്ള മനുഷ്യന്‍റെ അന്വേഷണത്തെ ബാധിക്കുന്ന പുതിയ കണ്ടെത്തല്‍. ചൊവ്വയുടെ പ്രതലത്തിലെ മണ്ണ് വിഷാശം അടങ്ങിയ മിശ്രിതമാണ് എന്നാണ് റിപ്പോര്‍ട്ട്.  ഇത് ചൊവ്വയില്‍ ഇറങ്ങാനുള്ള മനുഷ്യ നീക്കങ്ങളെ പോലും ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ഇഡന്‍ബര്‍ഗ്ഗിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍. 

ഈ കണ്ടെത്തല്‍ സ്പൈസ് ക്രാഫ്റ്റുകളിലും മറ്റുമായി ചൊവ്വയില്‍ എത്തുന്ന ബാക്ടീരികളെയും മറ്റും നിരീക്ഷിച്ചാണ് രൂപപ്പെടുത്തിയത് എന്നാണ് പഠന സംഘത്തെ നയിച്ച ജെന്നിഫര്‍ വെഡ‍്സ്വര്‍ത്ത് പറയുന്നു. 

ആയേണ്‍ ഓക്സൈഡ്, ഹൈഡ്രജന്‍ പെറോക്സൈഡ് എന്നിവയുടെ കോംപോണ്ടാണ് പ്രധാനമായും ചൊവ്വ പ്രതലത്തില്‍ കണ്ടെത്തിയത്. എന്നാല്‍ പഠനത്തില്‍ പെര്‍ക്ലോറൈറ്റ്സിന്‍റെ സാന്നിധ്യം കണ്ടെത്തിയതാണ് ചൊവ്വ പ്രതലം ജീവിതത്തിന് ഭീഷണിയാകുക എന്നാണ് പഠനം പറയുന്നത്. 

പെര്‍ക്ലോറൈറ്റ്സ് മേല്‍പ്പറഞ്ഞ രണ്ട് രാസവസ്തുക്കളുമായി ചേരുമ്പോഴാണ് ചൊവ്വ പ്രതലം വിഷമയമാകുന്നത് എന്നാണ് പഠനം പറയുന്നത്. അള്‍ട്ര വയലറ്റ് രശ്മികളുടെ സാന്നിധ്യത്തിലാണ് ഇത് സംഭവിക്കുന്നത്. ഭാവിയിലെ ചൊവ്വ ദൗത്യങ്ങളില്‍ ഇതുകൂടി പരിഗണിക്കണം എന്നാണ് ഗവേഷകര്‍ പറയുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios