സുക്കറിന്‍റെ അക്കൗണ്ടുകള്‍ ഹാക്കര്‍മാര്‍ തുറന്നത് ഇങ്ങനെ.!

Mark Zuckerberg's Twitter and Pinterest Accounts Hacked

2012 മുതല്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ട്വിറ്ററില്‍ സജീവമാണ്. അതേ സമയം തന്നെ ഫോട്ടോഷെയറിംഗ് സൈറ്റായ പിന്‍ട്രെസ്റ്റ് അക്കൌണ്ടും ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തത്. ഇതോടൊപ്പം മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടും ഹാക്ക് ചെയ്യാനും ശ്രമം നടന്നു എന്ന് ഫേസ്ബുക്ക് സെക്യൂരിറ്റി വിഭാഗം വെളിപ്പെടുത്തിയിട്ടുണ്ട്. 
ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ അധിപന് എതിരെയുള്ള സൈബര്‍ ആക്രമണം ആസൂത്രിതമാണോ എന്ന് സംശയിക്കുന്നതായി ഫേസ്ബുക്ക് സൈബര്‍ സെക്യൂരിറ്റി വിഭാഗം സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ടെക് ലോകത്ത് ആരും ചെയ്യാന്‍ പാടില്ലെന്ന് കരുതുന്ന ഒരു കാര്യം ചെയ്തതാണ് മാര്‍ക്കിന് തിരിച്ചടിയായത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

2012 ല്‍ തോഴില്‍ അന്വേഷികളുടെ സോഷ്യല്‍ മീഡിയായ ലിങ്ക്ഡ് ഇന്‍ അക്കൗണ്ടുകളിലുണ്ടായ സുരക്ഷാപ്പിഴവായിരുന്നു സുക്കര്‍ബര്‍ഗ് അടക്കമുള്ള വിഐപികള്‍ അടക്കമുള്ള 117 മില്ല്യന്‍ പേര്‍ക്ക് പാര ആയത്. തന്‍റെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെയും പാസ്വേര്‍ഡിന് ഒരേ വാക്കുകളാണ് സുക്കര്‍ ഉപയോഗിച്ചിരുന്നത്. അതിനാല്‍ 2012 ല്‍ ചോര്‍ന്ന വിവരങ്ങള്‍ ഉപയോഗിച്ച് ‘അവർമൈൻ ടീം’ ടീം ഒരു പരീക്ഷണം നടത്തിയത്.  

അത് വിജയിക്കുകയും ചെയ്തു. ടെക് ലോകത്തെ ഏറ്റവും വിദഗ്ധനായിട്ടും ഇത്രയും മോശം പരിപാടി ശരിയല്ലെന്നാണ് ടെക് ലോകവും പറയുന്നത്. Dadada എന്നാണ് സുക്കറിന്‍റെ ഹാക്ക് ചെയ്ത പാസ്വേര്‍ഡ് എന്നാണ് ‘അവർമൈൻ ടീം’ പറയുന്നത്.  

Latest Videos
Follow Us:
Download App:
  • android
  • ios