ആഫ്രിക്കന്‍ സിംഹം കടുത്ത വംശനാശ ഭീക്ഷണിയില്‍
നെയ്റോബി: ആഫ്രിക്കന്‍ സിംഹം കടുത്ത വംശനാശ ഭീക്ഷണിയിലെന്ന് പഠനം. ആവശ്യത്തിനു ഭക്ഷണം ലഭിക്കാതാകുന്നതാണ് സിംഹങ്ങളുടെ വംശം ഇല്ലാതാകുന്നതിനു മുഖ്യ കാരണമെന്നാണ് പഠനം വ്യക്തമാക്കുന്നത്. സിംഹത്തിന്‍റെ ഇരകള്‍ കുറഞ്ഞു വരുന്നത് അവയുടെ സ്വഭാവിക വാസ സ്ഥലത്തിനും നാശം സംഭവിക്കുമെന്നും പഠനം പറയുന്നു.
ദുര്‍ഘടമായ ഇത്തരം സാഹചര്യങ്ങള്‍ ഇവയ്ക്ക് അതിക സമ്മര്‍ദ്ധം പ്രദാനം ചെയ്യുന്നുവെന്ന് സസെക്‌സ് യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍ ക്രൈസ് സാന്‍ഡം പറയുന്നു. ഇത്തരത്തില്‍ കാലാവസ്ഥ വ്യതിയാനത്തിലൂടെയും മനുഷ്യനുമായുള്ള ഏറ്റുമുട്ടലിലൂടെയും ഐസ് ഏജ് വലിയ പൂച്ചകള്‍ക്ക് നാശം സംഭവിച്ചിരുന്നു.
ഇതേ അവസ്ഥയാണ് നിലവില്‍ ആഫ്രിക്കന്‍ സിംഹങ്ങളും നേരിടുന്നത്. മനുഷ്യ സ്വാധീനം കൊണ്ടാണ് മൃഗസമ്പത്ത് ഭാഗികമായി നാശത്തിലേയ്ക്ക് നീങ്ങുന്നത്. ഇത്തരത്തിലുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് സിംഹങ്ങളെയും അവയുടെ ഇരകളേയും ഗവേഷണ വിധേയമാക്കിയത്.
കിഴക്കന്‍ ആഫ്രിക്കന്‍ സിംഹം,ഇന്തോ- മലയ മേഘ പുലികള്‍ എന്നിവയുടെ സ്ഥാനവും നാശത്തിലേയ്ക്ക് നീങ്ങുകയാണെന്ന് ശാസ്ത്രഞ്ജര്‍ വ്യക്തമാക്കുന്നു. ജേര്‍ണല്‍ എക്കോഗ്രാഫിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.