മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യം 150 വയസാകും
ബിയജിംഗ്: 2070 ആകുമ്പോള്‍ മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യം 150 വയസാകുമെന്ന് ശാസ്ത്രജ്ഞർ. ചൈനയിലെ ബെയ്ജിംഗിൽ നടന്ന പ്രായപ്രതിരോധ സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച പ്രബന്ധങ്ങൾ അവതരിപ്പിച്ചത്. പ്രായത്തെ പ്രതിരോധിക്കാൻ ഇപ്പോൾ ഉപയോഗിക്കുന്ന ചികിത്സാരീതികൾ വളരെ ഫലപ്രദമാണ്. ഈ മേഖലയിൽ ഇപ്പോൾ നടക്കുന്ന ഗവേഷണങ്ങൾ ഭാവിയിൽ കൂടുതൽ മികച്ച ചികിത്സാരീതികൾ കണ്ടെത്തുന്നതിന് സഹായിക്കും.
ജനിതകഘടനകളിൽ മാറ്റം വരുത്തി ആന്തരാവയവങ്ങൾക്ക് പ്രായമാകുന്നതു തടയുന്നതിനുള്ള പരീക്ഷണങ്ങൾ ഇപ്പോൾ മൃഗങ്ങളിൽ നടക്കുന്നുണ്ട്. താമസിക്കാതെ ഇവ മനുഷ്യരിലും പരീക്ഷിക്കാമെന്നാണ് ചൈനീസ് ശാസ്ത്രജ്ഞർ കരുതുന്നത്.
എന്നാൽ, ജനിതക മാറ്റങ്ങളേക്കാൾ ജീവിതശൈലിയിൽ മാറ്റം വരുത്തി ആയുസ് വർധിപ്പിക്കണമെന്ന് വാദിക്കുന്നവരുമുണ്ട്. ആളുകളുടെ ആയുസ് വർധിക്കുന്തോറും അവർ ജോലി ചെയ്യേണ്ട പ്രായവും കൂടും. ഇത് പല സാമൂഹിക മാറ്റങ്ങൾക്കും വഴിവയ്ക്കുമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.