എല്‍ജി കെ30 സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചു

  • കെ30 സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ച് ദക്ഷിണകൊറിയന്‍ ഇലക്ട്രോണിക്ക് ഭീമന്മാരായ എല്‍ജി
LG K30 launched for about Rs 15000

കെ30 സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ച് ദക്ഷിണകൊറിയന്‍ ഇലക്ട്രോണിക്ക് ഭീമന്മാരായ എല്‍ജി. ദക്ഷിണകൊറിയയില്‍ ജനുവരിയില്‍ പ്രഖ്യാപിക്കപ്പെട്ട ഫോണ്‍ യുഎസിലാണ് ആദ്യമായി വിപണിയില്‍ എത്തുന്നത്. ഏതാണ്ട് 15,000 രൂപയാണ് ഫോണിന്‍റെ വില. ആന്‍ഡ്രോയ്ഡ് 7 ന്യൂഗട്ടാണ് ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം ഒപ്പം, എല്‍ജി യുഎക്സ് 6.0 പ്ലസ് ഇന്‍റര്‍ഫേസും ഫോണിനുണ്ട്. 

5.3 ഇഞ്ച് ടച്ച്  സ്ക്രീന്‍ റെസല്യൂഷന്‍  1280x720 പിക്സലാണ്. ലോ റെഞ്ച്  425 SoC സ്നാപ്ഡ്രാഗണ്‍ പ്രോസസ്സറാണ് ഇതിലുള്ളത്. 2ജിബിയാണ് ഫോണിന്‍റെ റാം ശേഷി. 13എംപിയാണ് ഫോണിന്‍റെ പിന്നിലെ ക്യാമറ. എച്ച്ഡി വീഡിയോ ഷൂട്ട് ശേഷിയുള്ള ക്യാമറയാണിത്. 5എംപിയാണ് മുന്‍ ക്യാമറ.

32 ജിബിയാണ് ഇന്‍റേണല്‍ മെമ്മറി ശേഷി. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്‍റെ മെമ്മറി ശേഷി വര്‍ദ്ധിപ്പിക്കാം. ഫോണിന്‍റെ മെഷര്‍മെന്‍റ് 148.6x74.9x8.6 എംഎം ആണ്. 2800 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി. 

Latest Videos
Follow Us:
Download App:
  • android
  • ios