ഫുള്‍ സ്ക്രീന്‍ സ്മാര്‍ട്ട്ഫോണുമായി ലെനോവ
- ലെനോവ തങ്ങളുടെ ഏറ്റവും പുതുമയാര്‍ന്ന ഫോണ്‍ ലോഞ്ചിംഗിന് ഇറങ്ങുന്നതായി റിപ്പോര്‍ട്ട്
ലെനോവ തങ്ങളുടെ ഏറ്റവും പുതുമയാര്‍ന്ന ഫോണ്‍ ലോഞ്ചിംഗിന് ഇറങ്ങുന്നതായി റിപ്പോര്‍ട്ട്. നോച്ച് ഇല്ലാത്ത ഫുള്‍ സ്ക്രീന്‍ ഡിസ്പ്ലേയാണ് ലെനോവ ഉടന്‍ പുറത്തിറക്കാന്‍ ഇരിക്കുന്നത്. എന്നാല്‍ ഫോണിന്‍റെ പേരോ വിവരങ്ങളോ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ചൈനീസ് സോഷ്യല്‍ മീഡിയ സൈറ്റായ വെയ്ബോയില്‍ ലെനോവ വൈസ് പ്രസിഡന്‍റ് ചാങ്ങ് ചീങ്ങ് ഇട്ട പോസ്റ്റാണ് ഷവോമിയുടെ പുതിയ ഫോണിന്‍റെ സൂചന നല്‍കുന്നത്.
ബെസ് ലെസ് എന്ന് എല്ലാ അര്‍ത്ഥത്തിലും പറയാവുന്ന ഫോണില്‍ നോച്ച് ഇല്ലാതെ ഫുള്‍ സ്ക്രീന്‍ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ആപ്പിളാണ് നോച്ച് ഉള്ള ഫുള്‍ ഡിസ്പ്ലേ ഐഫോണ്‍ എക്സില്‍ അവതരിപ്പിച്ചത്. ഇതിന് പിന്നാലെ വിവോ, ഓപ്പോ പോലുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ ബ്രാന്‍റുകളും ഈ വഴിക്ക് നീങ്ങി. ഇതിനിടയിലാണ് 95 ശതമാനം സ്ക്രീന്‍ ഡിസ്പ്ലേയ്ക്കായി നീക്കിവയ്ക്കുന്ന മോഡല്‍ ലെനോവ ഇറക്കുന്നത്.
ഉടന്‍ തന്നെ ഈ ഫോണ്‍ വിപണിയില്‍ ഇറങ്ങുമെന്നാണ് സൂചന.