മ​​​ണ്ണി​​​ലി​​​റ​​​ങ്ങി​​​യ ച​​​ന്ദ്ര​​​നെ കാ​​​ണാം കൊല്‍ക്കത്തയില്‍

kolkatha moon

കൊല്‍ക്കത്ത: മ​​​ണ്ണി​​​ലി​​​റ​​​ങ്ങി​​​യ ച​​​ന്ദ്ര​​​നെ കാ​​​ണ​​ണ​​മെ​​ങ്കി​​ൽ നേ​​രെ കോ​​ൽ​​ക്ക​​ത്ത​​യി​​ലേ​​ക്കു പോ​​കാം. അ​​​വി​​​ടെ ച​​​രി​​​ത്ര​​​പേ​​​രു​​​മ​​​യോ​​​ടെ നി​​​ല​​​കൊ​​​ള്ളു​​​ന്ന വി​​​ക്ടോ​​​റി​​​യ സ്മാ​​​ര​​​ക​​ഹാ​​​ളി​​​ന്‍റെ അ​​​രി​​​കെ​​​യാ​​​ണ് നി​​​ലാ​​​വെ​​​ളി​​​ച്ചം വി​​​ത​​​റി ച​​ന്ദ​​ന്‍റെ ചെ​​​റു​​​പ​​​തി​​​പ്പു​​​ള്ള​​​ത്. 

സം​​​സ്ഥാ​​​ന സാം​​സ്കാ​​​രി​​​ക വ​​​കു​​​പ്പി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ബ്രി​​​ട്ടീ​​​ഷ് കൗ​​​ണ്‍സി​​​ലാ​​​ണ് മ്യൂ​​​സി​​​യം ഓ​​​ഫ് മൂ​​​ണ്‍ സം​​​രം​​​ഭ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ച​​​ന്ദ്ര​​​ന്‍റെ ചെ​​​റു​​​പ​​​തി​​​പ്പ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ബ്രി​​​ട്ടീ​​​ഷ് ക​​​ലാ​​​കാ​​​ര​​​നാ​​​യ ലൂ​​​ക് ജെ​​​റാ​​​മാ​​​ണ് ഇ​​തി​​ന്‍റെ ശി​​​ല്പി. നാ​​​സ​​​യു​​​ടെ ബ​​​ഹി​​​രാ​​​കാ​​​ശ കാ​​​മ​​​റ​​​ക​​​ൾ ഒ​​​പ്പി​​​യെ​​​ടു​​​ത്ത ച​​​ന്ദ്ര​​ന്‍റെ ചി​​​ത്ര​​​ങ്ങ​​​ളു​​​ടെ ത്രി​​മാ​​ന പ​​​തി​​​പ്പ് ഒ​​​രു​​​ക്കി​​​യാ​​​യി​​​രു​​​ന്നു നി​​​ർ​​​മാ​​​ണം. 23 അ​​​ടി വ്യാ​​​സ​​​മു​​ണ്ട് ഈ ​​ചെ​​റു​​ച​​​ന്ദ്ര​​​ന്. 

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സ​​​ന്ദ​​​ർ​​​ശ​​​ക​​​രി​​​ൽ ബ​​​ഹി​​​രാ​​​കാ​​​ശ പ​​​ഠ​​​ന​​​ത്തി​​​ൽ താ​​​ത്പ​​​ര്യ​​​മു​​​ണ​​​ർ​​​ത്തു​​​ക​​​യെ​​​ന്ന​​​താ​​​ണ് ച​​​ന്ദ്ര മ്യൂ​​​സി​​​യ​​​ത്തി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്നു അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios