പ്രളയകെടുതി: കണക്കെടുപ്പിന് മൊബൈല്‍ ആപ്പ്

പ്രളയക്കെടുതിയില്‍ കേടുപാടുകള്‍ സംഭവിച്ചതും തകര്‍ന്നതുമായ വീടുകളുടെ സ്ഥിതിവിവരങ്ങള്‍ മൊബൈല്‍ ആപ്പുവഴി രേഖപ്പെടുത്തി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍

kerala floods govt seek mobile app for disaster calculation

തിരുവനന്തപുരം : പ്രളയക്കെടുതിയില്‍ കേടുപാടുകള്‍ സംഭവിച്ചതും തകര്‍ന്നതുമായ വീടുകളുടെ സ്ഥിതിവിവരങ്ങള്‍ മൊബൈല്‍ ആപ്പുവഴി രേഖപ്പെടുത്തി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി സന്നദ്ധ സംഘടനകളുടെ സഹായം തേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

തദ്ദേശ സ്ഥാപനങ്ങള്‍ വഴി അവശ്യമായ സാങ്കേതിക പിന്തുണ നല്‍കി  നാശനഷ്ടങ്ങളുടെയും കേടുപാടുകളുടെയും കണക്കുകള്‍ തയ്യാറാക്കുന്നതിനുള്ള സംവിധാനവും ആപ്ലിക്കേഷനില്‍ ഉണ്ടായിരിക്കും. പ്രാദേശിക സോഷ്യല്‍ ഓഡിറ്റിംഗിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാമെന്നും, പ്രളയം നാശം വിതച്ച പ്രദേശങ്ങളിലെല്ലാം സംവിധാനം പ്രയോജനപ്പെടുത്തി നാശനഷ്ടങ്ങളുടെ കണക്കെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെ നടത്തിയ കണക്കെടുപ്പുകളില്‍ പ്രളയക്കെടുതിമൂലം പൂര്‍ണമായി നാശനഷ്ടം സംഭവിച്ച 7000ത്തോളം വീടുകളും ഭാഗികമായി നാശനഷ്ടം സംഭവിച്ച 50000ത്തോളം വീടുകളുമുണ്ട്. വീടുകള്‍ പുതുക്കി പണിയുന്നതതിനും നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios