WhatsApp Update : വാട്സാപ്പിൽ പുതിയ അപ്ഡേഷൻ, 'കെപ്റ്റ് മെസേജ്'; ബീറ്റയിൽ അപ്ഡേറ്റ് ഉടൻ ലഭ്യമാകും

ഫീച്ചർ വരുന്നതോടെ ഓൾഡ് ചാറ്റുകൾ മിസാകാതെ സൂക്ഷിക്കാൻ കഴിയും. ഈ മെസെജുകൾ ചാറ്റ് വിവരങ്ങളിലെ പുതിയ ' സെപ്റ്റ് മെസേജുകൾ ' വിഭാഗത്തിലാണ് കാണാനാകുക.

kept messages feature will available in whatsapp soon

അടുത്തിടെയായി നിരവധി അപ്ഡേഷനുകൾ പുറത്തിറക്കിയ ആപ്പാണ് വാട്സാപ്പ്. ഇപ്പോഴിതാ പുതിയ ഫീച്ചർ അവതരിപ്പിക്കുകയാണ് വാട്സാപ്പ്. ആൻഡ്രോയിഡ്, ഐ ഒ എസ്, ഡെസ്‌ക്‌ടോപ്പുകൾ എന്നിവയ്‌ക്കുള്ള വാട്സാപ്പിലാണ് പുതിയ മാറ്റം ഉടൻ ലഭ്യമാകുക. ബീറ്റയുടെ ഫ്യൂച്ചർ അപ്‌ഡേറ്റുകൾക്കായി പുതിയ ഒരു ' കെപ്റ്റ് മെസേജ് ' ഫീച്ചർ വികസിപ്പിക്കുന്നതായാണ് റിപ്പോർട്ട്. ഈ ഫീച്ചർ വരുന്നതോടെ ഓൾഡ് ചാറ്റുകൾ മിസാകാതെ സൂക്ഷിക്കാൻ കഴിയും. ഈ മെസെജുകൾ ചാറ്റ് വിവരങ്ങളിലെ പുതിയ ' സെപ്റ്റ് മെസേജുകൾ ' വിഭാഗത്തിലാണ് കാണാനാകുക.

ഡെവലപ്പ് ചെയ്തുകൊണ്ടിരിക്കുന്ന ' സെപ്റ്റ് മെസേജുകൾ ' ഫീച്ചർ വഴി ചാറ്റുകൾ മിസാകാതെ സൂക്ഷിക്കാൻ ഉപയോക്താക്കളെ അനുവദിക്കുമെന്ന് പറയപ്പെടുന്നു. ഉപയോക്താക്കൾക്ക് ചാറ്റിലെ മറ്റ് അംഗങ്ങൾക്കായി മെസെജുകൾക്കായി സൂക്ഷിക്കാൻ കഴിയുമെന്നും വിശ്വസിക്കുന്നു. എന്നിരുന്നാലും, ഈ ഫീച്ചറിന് പരിധി നിശ്ചയിക്കാൻ ഗ്രൂപ്പ് അഡ്മിൻമാർക്ക് കഴിയുമെന്ന് പറയപ്പെടുന്നു. ഈ ഫീച്ചർ ടോഗിൾ ചെയ്യാൻ ഗ്രൂപ്പ് അഡ്മിൻമാരെ പ്രാപ്‌തമാക്കുന്നതിന് വാട്ട്‌സ്ആപ്പ് പുതിയ സ്വകാര്യത ക്രമീകരണങ്ങൾ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

അതേസമയം ഐഒഎസ് 2.22.16.70 അപ്‌ഡേറ്റിനായി വാട്ട്‌സ്ആപ്പ് ഒരു വാട്ട്‌സാപ്പ് ബീറ്റ പുറത്തിറക്കുന്നതായും റിപ്പോർട്ട്. പുതിയ ' പാസ്റ്റ് പാർട്ടിസിപ്പന്റ്സ് ' ഫീച്ചറിന്റെ ഭാഗമായി ഗ്രൂപ്പ് ചാറ്റ് അംഗങ്ങൾക്ക് ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റായ ഉപയോക്താക്കളെ അറിയുന്നതിന് ഇത് സഹായിക്കുമെന്ന് പറയപ്പെടുന്നു. ഗ്രൂപ്പ് ഇൻഫോയ്ക്ക് കീഴിലുള്ള പുതിയ വിഭാഗത്തിൽ കഴിഞ്ഞ 60 ദിവസത്തിനുള്ളിൽ ഗ്രൂപ്പ് വിട്ടുപോയ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ സഹായകമാകും. കഴിഞ്ഞ ബീറ്റയിൽ അവതരിപ്പിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട വായിക്കാത്ത ചാറ്റ് ഫിൽട്ടർ  വീണ്ടും പ്രവർത്തനക്ഷമമാക്കുമെന്നാണ് മറ്റൊരു റിപ്പോർട്ട്. ചാറ്റുകൾക്കും സന്ദേശങ്ങൾക്കുമായി തിരയുമ്പോൾ, ഉപയോക്താക്കൾക്ക് പുതിയ വായിക്കാത്ത ചാറ്റ് ഫിൽട്ടർ ഉപയോഗിക്കാൻ കഴിയും. മുമ്പ് സ്വമേധയാ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിൽപ്പോലും, റീഡ്  ചെയ്യാത്ത എല്ലാ ചാറ്റുകളും കാണാൻ ഈ ഫിൽട്ടർ ഉപയോക്താക്കളെ അനുവദിക്കും.ഈ വാട്ട്‌സ്ആപ്പ് ഫീച്ചറുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അവയുടെ വൈഡ് റിലീസിന് തീയതി നിശ്ചയിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios