ജിയോ ഫോൺ; ഡാറ്റാ സേവനങ്ങളിൽ കുതിച്ചുചാട്ടമാകുമെന്ന് റിപ്പോര്‍ട്ട്
മുംബൈ: മുകേഷ് അംബാനി പ്രഖ്യാപിച്ച ജിയോ 4ജി ഫീച്ചർ ഫോൺ വിപണിയിൽ ഉയർത്തിയ അലയൊലികൾ അടങ്ങിയിട്ടില്ല. എല്ലാ വിഭാഗം ഉപഭോക്താക്കളെയും ആകര്‍ഷിക്കുന്ന തരത്തിലായിരുന്നു 4ജി ഫോണ്‍ പ്രഖ്യാപനം. ഇന്ത്യന്‍ ടെലികോം ഉപയോക്താക്കളില്‍ ഒരു ആകാംക്ഷ ഈ പുതിയ ഫോണിന് ഉണ്ടാക്കുവാന്‍ സാധിച്ചിട്ടുണ്ട്. മറ്റ് ടെലികോം സേവനദാതാക്കളും ജിയോ ഫോണിൻ്റെ വരവ് എങ്ങനെ വിപണിയെ ബാധിക്കും എന്ന ആശങ്കയിലാണ്. അതിനനുസൃതമായി തങ്ങളുടെ ഓഫറുകളും, ഫോണും അവതരിപ്പിക്കാൻ കഴിയുമോ എന്ന സാധ്യതയാണ് മറ്റ് ടെലികോം സേവനദാതക്കള്‍ തേടുന്നത്.
കുറഞ്ഞ തുക മാത്രം ഇൗടാക്കി 50 കോടി ഫീച്ചർ ഫോണുകൾ വിപണിയിൽ എത്തിക്കാനാണ് ജിയോ ലക്ഷ്യമിട്ടിരിക്കുന്നത്. സ്മാർട് ഫോൺ ഇല്ലാത്ത ഡാറ്റ സേവനങ്ങൾ ഉപയോഗിക്കാത്ത 50 കോടി പേർ ഉണ്ടെന്നാണ് വിദഗ്ദർ പറയുന്നത്. ജിയോ മുന്നോട്ടുവെക്കുന്നതാകട്ടെ തിരികെ നൽകുന്ന 1500 രൂപ നിക്ഷേപത്തിൽ സൗജന്യമായി എൽ.ടി.ഇ സ്മാർട് ഫോൺ ആണ്. ഇത് ഡാറ്റാ സേവനങ്ങൾ വൻതോതിൽ വർധിക്കാൻ ഇടവരുത്തിയേക്കും.
റിലയൻസ് ഇൻഡസ്ട്രീസിൻ്റെ 90 ശതമാനം നിക്ഷേപവും മൂല്യവർധനവിലൂടെ ജിയോ തിരിച്ചുപിടിച്ചുനൽകിയെന്നാണ് എയ്ഞ്ചൽ ബ്രോക്കിങ് എന്ന മാര്‍ക്കറ്റിംഗ് റിസര്‍ച്ച് ഏജന്‍സി പറയുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിെൻറ (ആർ.ഐ.എൽ) ഒാഹരി 56.18 ശതമാനമായി ഉയർന്നുകഴിഞ്ഞു. റിലയൻസിൻ്റെ 200000 കോടി രൂപയാണ് ജിയോ വ്യാപാരത്തിന് വേണ്ടി മാറ്റിയത്. ഇതിൻ്റെ ഫലമായി കഴിഞ്ഞ ഒരു വർഷം കൊണ്ട് ആർ.ഐ.എല്ലിൻ്റെ വിപണി മൂലധനം 180000 കോടി ആയി ഉയർന്നതായും എയ്ഞ്ചൽ ബ്രോക്കിങ് ചൂണ്ടിക്കാട്ടുന്നു. ജിയോയിൽ നിന്നുള്ള നേട്ടം ഇതിലും വലുതായിരിക്കും.