ജിയോ ട്രൂ 5ജി ഇനി ആന്ധ്രയിലും; ആദ്യഘട്ടത്തിൽ നാലിടങ്ങളിൽ സേവനം ലഭ്യമാകും

തിരുമല, വിശാഖപട്ടണം, വിജയവാഡ, ഗുണ്ടൂർ എന്നിവിടങ്ങളിലാണ് സേവനം ലഭിച്ച് തുടങ്ങിയത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ആന്ധ്രാപ്രദേശ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മന്ത്രി ഗുഡിവാഡ അമർനാഥും ചീഫ് സെക്രട്ടറി കെഎസ് ജവഹർ റെഡ്ഡിയും ചേർന്ന് ജിയോ ട്രൂ 5ജി, ജിയോ ട്രൂ 5ജി പവേർഡ് വൈഫൈ സേവനങ്ങൾ എന്നിവ ലോഞ്ച് ചെയ്തു. 

jio true 5g now in andhra too

ജിയോ ട്രൂ5ജി ആന്ധ്രയിലും ആരംഭിച്ചു.തിരുമല, വിശാഖപട്ടണം, വിജയവാഡ, ഗുണ്ടൂർ എന്നിവിടങ്ങളിലാണ് സേവനം ലഭിച്ച് തുടങ്ങിയത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ആന്ധ്രാപ്രദേശ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മന്ത്രി ഗുഡിവാഡ അമർനാഥും ചീഫ് സെക്രട്ടറി കെഎസ് ജവഹർ റെഡ്ഡിയും ചേർന്ന് ജിയോ ട്രൂ 5ജി, ജിയോ ട്രൂ 5ജി പവേർഡ് വൈഫൈ സേവനങ്ങൾ എന്നിവ ലോഞ്ച് ചെയ്തു. 

ജിയോ കമ്മ്യൂണിറ്റി ക്ലിനിക് മെഡിക്കൽ കിറ്റിലൂടെയും വിപ്ലവകരമായ എആർ-വിആർ ഉപകരണമായ ജിയോ ഗ്ലാസിലൂടെയും ആരോഗ്യ സംരക്ഷണ മേഖലയിലെ 5ജിയുടെ ആഴത്തിലുള്ള നേട്ടങ്ങൾ ജിയോ പ്രദർശിപ്പിച്ചതായി കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പരാമർശിക്കുന്നു. ജിയോ 5ജി സേവനങ്ങൾ ആന്ധ്രയിലെ ജനങ്ങളുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരുമെന്നും ജിയോ വക്താവ് ചൂണ്ടിക്കാട്ടി.അടുത്ത വർഷം അവസാനത്തോടെ ജിയോ 5ജി സേവനങ്ങൾ സംസ്ഥാനത്തുടനീളം ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു.അവരുടെ നിലവിലുള്ള 26,000 കോടി രൂപയുടെ നിക്ഷേപത്തിന് പുറമേ, ആന്ധ്രാപ്രദേശിൽ 5ജി നെറ്റ്‌വർക്ക് വിന്യസിക്കുന്നതിനായി ജിയോ 6,500 കോടി രൂപയും നിക്ഷേപിച്ചിട്ടുണ്ട്, ഇത് നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തോടുള്ള അവരുടെ പ്രതിബദ്ധതയാണ് കാണിക്കുന്നത്. 2023 ഡിസംബറോടെ ജിയോ ട്രൂ 5ജി സേവനങ്ങൾ എല്ലായിടത്തും ലഭ്യമാകും. ആന്ധ്രാപ്രദേശിലെ എല്ലാ നഗരങ്ങളിലും താലൂക്കുകളിലും മണ്ഡലങ്ങളിലും ഗ്രാമങ്ങളിലും ഇത് ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി നഗരത്തിലും ഗുരുവായൂർ ക്ഷേത്രത്തിലും 5ജി സേവനങ്ങൾ ആരംഭിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ജിയോ കേരളത്തിൽ ട്രൂ 5ജി നെറ്റ്‌വർക്കിന് തുടക്കം കുറിച്ചിരുന്നു. നിലവിൽ കൊച്ചിയിലെയും ഗുരുവായൂരിലെയും ജിയോ ഉപയോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ 5ജി നെറ്റ്‌വർക്ക് ലഭ്യമാകും.ഡൽഹി, ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, മുംബൈ, കൊൽക്കത്ത, വാരാണസി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, നാഥ്ദ്വാര എന്നിവയുൾപ്പെടെ 12 നഗരങ്ങളിൽ ജിയോ ട്രൂ 5ജി ഇതിനകം ലഭ്യമായി തുടങ്ങി.

കേരളത്തിൽ 5ജി നെറ്റ്‌വർക്ക് വിന്യസിക്കുന്നതിനായി ജിയോ 6000 കോടിയിലധികം രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ  ജിയോ    തിരുവനന്തപുരത്തും 5ജി സേവനങ്ങൾ ആരംഭിക്കും, തുടർന്ന് 2023 ജനുവരിയോടെ തൃശൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലും 5ജി സേവനങ്ങൾ ആരംഭിക്കും. 2023 ഡിസംബറോടെ കേരളത്തിലെ എല്ലായിടത്തും ജിയോയുടെ 5Gജി സേവനങ്ങൾ ലഭ്യമാകും.

Read Also: നെറ്റ്ഫ്ലിക്സ് പാസ്വേര്‍ഡ് മറ്റൊരാള്‍ക്ക് കൊടുത്താല്‍ പണം പോകും.!

Latest Videos
Follow Us:
Download App:
  • android
  • ios