വീണ്ടും ഞെട്ടിച്ച് ജിയോ; 4ജി ഫോണ്‍ സൗജന്യം

Jio G smart phone free

മുംബൈ: സൗജന്യമായി 4ജി ഫോണ്‍ പുറത്തിറക്കി രാജ്യത്തെ ഞെട്ടിച്ച് റിലയന്‍സ് ജിയോ. ഫോണിൽ വോയ്സ് കോളുകളും എസ്എംഎസും സൗജന്യമാണ്. ഇന്‍റർനെറ്റ് സേവനം ലഭിക്കാൻ മാത്രം പണം നൽകിയാൽ മതിയെന്ന് റിലയൻസ് അറിയിച്ചു.

ടെലികോം രംഗത്തെ ഏറ്റവും വലിയ പ്രഖ്യാപനം. ആവശ്യക്കാർക്കെല്ലാം റിലയൻസ് ജിയോ 4ജി ഫോൺ സൗജന്യമായി നൽകും. എന്നാൽ 1,500 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി മുൻകൂർ നൽകണം. മൂന്ന് വർഷത്തിന് ശേഷം ഈ തുക ഉപഭോക്താവിന് തിരിച്ച് കിട്ടും. ഫോണിൽ വോയ്സ് കോളുകളും എസ്എംഎസും സൗജന്യമാണ്.

ഇന്‍റലിജൻസ് ഫോൺ എന്ന വിശേഷണത്തോടെ ഫീച്ചർ ഫോണിനോട് സാമ്യമുള്ള മോഡലാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 2.4 ഇഞ്ച് ഡിസ്പ്ലേയുള്ള ഫോണിൽ, 22 ഭാഷകൾ, ക്യാമറ, ജിയോ ആപ്പുകൾ എന്നീ സൗകര്യങ്ങളുണ്ട്. ഇന്‍റർനെറ്റ് അനായാസം ഉപയോഗിക്കാമെന്നതാണ് ജിയോ ഫോണിന്‍റെ സവിശേഷകത. പ്രതിമാസം 153 രൂപ നൽകിയാൽ ഫോണിൽ പരിധിയില്ലാതെ 4ജി ഇന്‍റർനെറ്റ് ലഭിക്കും.

ജിയോ ഇന്‍റലിജൻസ് ഫോൺ ഓഗസ്റ്റ് 15ന് അവതരിപ്പിക്കും. ആവശ്യക്കാർക്ക് ഓഗസ്റ്റ് 24 മുതൽ ഫോണിനായി ബുക്കിംഗ് നടത്താം. ആദ്യം ബുക്ക് ചെയ്തവർക്ക് ആദ്യം എന്ന നിലയ്ക്ക് സെപ്റ്റംബർ മുതൽ ഫോൺ ലഭിച്ച് തുടങ്ങുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. സ്മാർട് ഫോണിൽ കേബിൾ ടിവി ലഭിക്കുന്നതിന് പ്രതിമാസം 309 ചെലവ് വരുന്ന പ്ലാനും മുംബൈയിൽ നടന്ന ചടങ്ങിൽ റിലയൻസ് അവതരിപ്പിച്ചു.

 

 

Latest Videos
Follow Us:
Download App:
  • android
  • ios