പ്രത്യേകതകളുമായി ജെല്ലി എത്തുന്നു

Jelly The Smallest 4G Smartphone

ന്യൂയോര്‍ക്ക്: 2.45 ഇഞ്ച് ഡിസ്‌പ്ലേയുമായി ജെല്ലി രംഗത്ത് എത്തുന്നു. ഡിസ്‌പ്ലേയില്‍ കുഞ്ഞനാണെങ്കിലും 4ജി ഫോണിന്‍റെ എല്ലാ പ്രത്യേകതകളുമായാണ് ജെല്ലി എത്തുന്നത്. ചെറിയ ഡിസ്‌പ്ലേയോട് പ്രിയമുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ മാര്‍ക്കറ്റ് പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ടാണ് യൂണിഹെര്‍ട്ട്‌സിന്‍റെ ജെല്ലി വിപണിയിലറങ്ങിയത്.

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം 1 ജിബി റാം 8ജിബി മെമ്മറി, 2ജിബി റാം, 16 ജിബി മെമ്മറി എന്നിങ്ങനെ രണ്ട് തരത്തിലുള്ള ജെല്ലി ഫോണ്‍ കമ്പനി വിപണിയിലിറക്കിയിട്ടുണ്ട്. എട്ട് മെഗാപിക്‌സല്‍ ബാക്ക് ക്യമറയും, 2മെഗാ പിക്‌സല്‍ ഫ്രണ്ടും ക്യാമറയും ഫോണിന്‍റെ മറ്റൊരു പ്രത്യേകതയാണ്. ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന 950എംഎഎച്ച് ബാറ്ററിയാണ് അത്യാകര്‍കമായ മറ്റൊരു ഘടകം. രണ്ട് സിംകാര്‍ഡുകള്‍ ഇടാനുള്ള സ്ലോട്ട് ഫോണിലുണ്ട്.

ഉപഭോക്തക്കള്‍ക്ക് ലോഞ്ചിങ്ങ് ഓഫറിന്‍റെ ഭാഗമായി ചുരുങ്ങിയ വിലയില്‍ ഫോണ്‍ സ്വന്തമാക്കാന്‍ ഇപ്പോള്‍ അവസരമുണ്ട്. ഏഴ് ദിവസം നീണ്ട് നില്‍ക്കുന്ന ബാറ്ററിയാണ് ഈ ഫോണിനുള്ളത്. ക്വിക്ക് സ്റ്റാര്‍ട്ടറില്‍ ഈ ഫോണിനായി ക്രൗഡ് ഫണ്ടിങ്ങ് നടത്തുന്നുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios